വിമാനത്തില്‍ മാസ്‌ക് നിര്‍ബന്ധം, നിയമം ലംഘിച്ചാല്‍ നടപടി; നിര്‍ദ്ദേശവുമായി ഡിജിസിഎ
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊമേഴ്ഷ്യല്‍ വിമാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കകത്ത് കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് നേരത്തെ തന്ന ആവശ്യപ്പെട്ടിരുന്നു.
യാത്രക്കാരോട് എല്ലായ്പ്പോഴും മുഖംമൂടി ധരിക്കാനും വിവിധ പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ ശരിയായ ശുചിത്വം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കാതിരുന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ നടപ്പിലാക്കാന്‍ ഡിജിസിഎ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കോവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തില്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ഇക്കാര്യം ആവശ്യപ്പെട്ടത്.
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
അതേസമയം, ദില്ലിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സാക്‌സെന മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി 12 ദിവസം ദില്ലിയില്‍ രണ്ടായിരത്തില്‍ അധികം കേസുകളും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്ന് വിനയ് കുമാര്‍ സാക്‌സെന മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ രോഗം ഭേദമായ ശേഷം ഉടന്‍ വീണ്ടും കോവിഡ് ബാധിക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച ദില്ലിയില്‍ മാസ്‌ക് കര്‍ശനമാക്കിയിരുന്നു.












Click it and Unblock the Notifications