Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പുട്‌നിക്ക് വാക്‌സിന്‍ ആദ്യ ഡോസ് ഹൈദരാബാദില്‍, വില ഡോസിന് 995 രൂപ, ഇനിയും വില കുറയും

ഹൈദരാബാദ്: ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ വലിയ ഡോസിന് 995 രൂപയാവും. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക് വാക്‌സിന്റെ വില ഇതിലും കുറവായിരിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ നല്‍കുന്നത് ഇറക്കുമതി ചെയ്യുന്ന സ്ഫുട്‌നിക് വാക്‌സിനാണ്. ഇതിന് 948 രൂപയാണ്. ഒപ്പം അഞ്ച് ശതമാനം ജിഎസ്ടിയും ചേരുമ്പോള്‍ 995 രൂപയാവും. ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെയാണ് റഷ്യയില്‍ നിന്ന് സ്പുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചത്.

1

റഷ്യയുടെ രണ്ട് ഡോസ് വാക്‌സിന്‍ വളരെ ഫലപ്രദമാണെന്ന് നേരത്തെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. 91.6 ശതമാനം ഇഫക്ടീവാണ് ഈ വാക്‌സിന്‍. ഹൈദരാബാദിലാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നല്‍കിയത്. മെയ് ഒന്നിനാണ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തിയത്. സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ നിന്ന് മെയ് 13നാണ് വാക്‌സിനേഷന്‍ നടത്താനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് ഇന്ന് ആരംഭിക്കുകയായിരുന്നു.

അടുത്ത മാസങ്ങളിലായി കൂടുതല്‍ വാക്‌സിന്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലെ നിര്‍മാണ കമ്പനികള്‍ കൂടി സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കുന്നതോടെ ഇനിയും വില കുറയാനുള്ള സാധ്യത മുന്നിലുണ്ട്. അതേസമയം ഇന്ത്യയിലുള്ള വാക്‌സിനുകളേക്കാള്‍ ഫലപ്രദമാണ് സ്പുട്‌നിക് വാക്‌സിന്‍. നിലവില്‍ കൊവിഷീല്‍ഡും കൊവാക്‌സിനുമാണ് ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍. അതേസമയം അടുത്ത ആഴ്ച്ച മുതല്‍ വിപണിയില്‍ സ്പുട്‌നിക് വാക്‌സിനുകള്‍ ലഭ്യമാകും. സംസ്ഥാനങ്ങളിലെല്ലാം കടുത്ത വാക്‌സിന്‍ ക്ഷാമമുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്‍ നിയന്ത്രണങ്ങളും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

സ്പുട്‌നിക് വാക്‌സിന്‍ പരമാവധി ല ഭ്യമാക്കാനാണ് ഡോ റെഡ്ഡീസ് ലബോറട്ടറീസ് ശ്രമിക്കുന്നത്. സര്‍ക്കാരുമായും സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ഈ വാക്‌സിന്‍ പരമാവധി പേരിലേക്ക് എത്തിക്കുമെന്ന് ഡോ റെഡ്ഡീസ് പറയുന്നു. അതേസമയം ഈ വര്‍ഷം അവസാനത്തോടെ 200 കോടി ഡോസുകള്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഓഗസ്റ്റിനും ഡിസംബറിനും ഇടിയിലുള്ള അഞ്ച് മാസ കാലയളവിലാണ് ഇത്രയും വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുക. മൊത്തം ജനസംഖ്യയ്ക്കുള്ളത് ഇതിലൂടെ ലഭിക്കും.

വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    The Covid patient from Love You Zindagi viral video has died | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+