വിഖ്യാത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു, കണ്ണീര്‍ വാര്‍ത്ത് ബോളിവുഡ്
ദില്ലി: ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളയ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു. നദീം-ശ്രാവണ്‍ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ശ്രാവണ്‍ ബോളിവുഡില്‍ പ്രശസ്തയായത്. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. ശ്രാവണിന്റെ മകന്‍ സഞ്ജീവ് റാത്തോഡാണ് പിതാവിന്‍രെ മരണം സ്ഥിരീകരിച്ചത്. രാത്രി പത്തേകാലോടെയായിരുന്നു മരണം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ശ്രാവണിനെ മുംബൈയിലെ എസ്എല്‍ രഹേജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. 1990കളില്‍ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍കാ യാഗ്നിക്ക് എന്നിവരെ സൂപ്പര്‍ ഗായികമാരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. മൂന്ന വാദ്യോപകരണങ്ങള്‍ ഇവരുടെ ഗാനങ്ങളുടെ പ്രത്യേകതകളായിരുന്നു. ബാന്‍സുരി, സിതാര്‍, ഷെഹനായ് എന്നിവയുടെ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. ഇവര്‍ പിരിയുന്നത് വരെ ഇവ സംഗീതത്തില്‍ ഉപയോഗിച്ചിരുന്നു.
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
പ്രമുഖ സംഗീത സംവിധായകര്‍ ശ്രാവണിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. നദീം-ശ്രാവണ്‍ 90കളില്‍ വലിയ ഹിറ്റുകള്‍ തന്നു. കൊവിഡ് പലരുടെയും ജീവന്‍ അപഹരിക്കുകയാണ്. ഇത് എന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നും സംഗീത സംവിധായകനും ഗായകനുമായ സലീം മെര്‍ച്ചന്റ് പറഞ്ഞു. ഗായിക ശ്രേയ ഘോഷാലും ശ്രാവണിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. ബോളിവുഡിന് വലിയ നഷ്ടമാണ്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹമെന്ന് ശ്രേയ പറഞ്ഞു.
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications