Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലു ബോബിക്കെതിരെ ശ്രീറെഡ്ഡി... പബ്ബില്‍ വച്ച് നമ്മള്‍ കാണാറുണ്ടായിരുന്നു... ഇപ്പോള്‍ മറന്നുപോയോ?

ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ശ്രീറെഡ്ഡി പുതിയ ആരോപണങ്ങളുമായി രംഗത്ത്. ഇത്തവണ തെലുങ്കിലെ പ്രമുഖ താരകുടുംബത്തിന് നേരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം അലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബിക്കെതിരെയാണ് ഇത്തവണ ശ്രീറെഡ്ഡി ഉന്നംവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ് നടന്‍ വിശാലിനെതിരെയായിരുന്നു ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചത്.

വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. കഴിഞ്ഞ ദിവസം പ്രമുഖര്‍ക്കെതിരെ സംസാരിച്ച ശ്രീറെഡ്ഡിയോട് വിശാല്‍ കടുത്ത രീതിയില്‍ പ്രതികരിച്ചിരുന്നു. തെളിവുമായി വന്നിട്ട് ആരോപണം ഉന്നയിക്കണമെന്നും വിശാല്‍ പറഞ്ഞിരുന്നു. ഇത് തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണം. അതേസമയം ഈ ആരോപണങ്ങളേക്കാള്‍ ഗൗരവമേറിയതാണ് അല്ലു ബോബിക്കെതിരെ ഉന്നയിച്ചിരിക്കുന്നവ.

അല്ലു അരവിന്ദിന്റെ മകന്‍

അല്ലു അരവിന്ദിന്റെ മകന്‍

തെലുങ്ക് സിനിമാ ലോകം അടക്കി ഭരിക്കുന്ന നിര്‍മാതാവാണ് അല്ലു അരവിന്ദ്. അദ്ദേഹത്തിന്റെ മൂത്ത മകനാണ് അല്ലു ബോബി എന്ന അല്ലു വെങ്കിടേഷ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായുള്ള തിയ്യേറ്ററുകള്‍ ഭൂരിഭാഗവും അരവിന്ദിന്റേതാണ്. മകന്‍ അല്ലു അര്‍ജുനെ വലിയ താരമാക്കി മാറ്റിയതും അല്ലു അരവിന്ദ് തന്നെയാണ്. ഇത്ര വലിയൊരു കുടുംബത്തിനെതിരെയാണ് ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഒരു ഫോട്ടോഗ്രാഫറെ മര്‍ദിച്ച കേസ് അല്ലു ബോബിക്കെതിരെയുണ്ട്. അതുകൊണ്ട് മറ്റ് ആരോപണങ്ങളില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് വ്യത്യസ്തമാണ്.

അല്ലു അര്‍ജുന്റെ ബിഗ് ബ്രോ

അല്ലു അര്‍ജുന്റെ ബിഗ് ബ്രോ

അല്ലു ബോബി... അല്ലു അര്‍ജുന്റെ ബിഗ് ബ്രോ... ഞാനിപ്പോള്‍ പഴയത് പോലെ ആഢംബര ക്ലബുകളിലേക്ക് വരാറില്ല. എനിക്കറിയാം നിങ്ങളെന്നെ മിസ് ചെയ്യുന്നുണ്ടെന്ന്. നമ്മള്‍ ഹോട്ടലിലെ പൂള്‍ സൈഡില്‍ ഇരുന്നത് ഓര്‍മയുണ്ടോ. നിങ്ങള്‍ എന്നോട് അശ്ലീല ചുവയോടെ സംസാരിച്ച് ഓര്‍മയുണ്ടോ. എന്റെ സുഹൃത്തക്കളെ വിളിച്ച് നിങ്ങള്‍ എന്നെപറ്റി ചോദിക്കാറുണ്ടായിരുന്നു. നമ്മള്‍ ഒരുമിച്ച് നൃത്തം ചെയ്യാറുണ്ടായിരുന്നു. ഒരുപാട് സംസാരിക്കാറുണ്ടായിരുന്ന. നിങ്ങള്‍ പബ്ബിലെ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും അവസരം ഉണ്ടാവും. നമുക്കൊരുമിച്ച് സമയം ചെലവഴിക്കാന്‍.

ടോളിവുഡ് ലീക്ക്‌സ്

ടോളിവുഡ് ലീക്ക്‌സ്

ടോളിവുഡ് ലീക്ക്‌സ് എന്ന ഹാഷ്ടാഗിലാണ് ശ്രീറെഡ്ഡി അല്ലു ബോബിയെ കുറിച്ച് ആരോപണമുന്നയിച്ചിരിക്കുന്നത്. അതായത് നേരത്തെ ആരോപണം ഉന്നയിച്ച നടന്‍മാരുമായി ഉള്ളത് പോലെ വഴി വിട്ട ബന്ധം അല്ലു ബോബിയുമായി ഉണ്ടെന്നാണ് ശ്രീറെഡ്ഡി സൂചിപ്പിക്കുന്നത്. അതേസമയം അല്ലു സഹോദരന്‍മാരില്‍ ഏറ്റവും ചിട്ടയായ ജീവിതം പിന്തുടരുന്നയാള്‍ എന്നാണ് ബോബിക്കുള്ള വിശേഷണം. തന്റെ വ്യക്തിജീവിതം കുടുംബത്തിന് പുറത്തേക്ക് അറിയാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും അല്ലു ബോബിക്കുണ്ടായിരുന്നു. അതുകൊണ്ട് ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ വലിയ ആഘാതം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിശാലിനെയും വെറുതെ വിട്ടില്ല

വിശാലിനെയും വെറുതെ വിട്ടില്ല

നടനും പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനെതിരെയാണ് ശ്രീറെഡ്ഡി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചത്. തനിക്ക് തമിഴിലെ താരങ്ങളുടെ ഇരുണ്ടവശങ്ങള്‍ വെളിപ്പെടുത്തണമെന്നുണ്ട്. പക്ഷേ വിശാല്‍ അതിന് സമ്മതിക്കുന്നില്ല. അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. നേരത്തെ ശ്രീറെഡ്ഡിക്ക് കടുത്ത ഭാഷയില്‍ വിശാല്‍ മറുപടി നല്‍കിയിരുന്നു. പലരുടെയും പേരുകളാണ് ശ്രീറെഡ്ഡി വിളിച്ച് പറയുന്നതെന്നും എന്തെങ്കിലും പറയുന്നതിന് മുമ്പ് തെളിവുകളുമായി വരണമെന്നുമായിരുന്നു വിശാല്‍ പറഞ്ഞിരുന്നത്. അടുത്തതായി എന്നെയായിരിക്കും അവര്‍ ലക്ഷ്യമിടുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.

പ്രമുഖ നടന്‍മാര്‍

പ്രമുഖ നടന്‍മാര്‍

അടുത്തടുത്ത ദിവസങ്ങളിലായി പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ശ്രീറെഡ്ഡി ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തമിഴ്‌നടന്‍ ശ്രീകാന്തിനും സംവിധായകന്‍ എആര്‍ മുരുഗദോസിനുമെതിരെയാണ് ശ്രീറെഡ്ഡി കഴിഞ്ഞ ദിവസം ആരോപണങ്ങളുന്നയിച്ചത്. സിനിമയില്‍ അവസരം കിട്ടുന്നതിനായി മുരുഗദോസ്, ശ്രീകാന്ത്, ലോറന്‍സ് എന്നിവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും എന്നാല്‍ ഇവര്‍ തന്നെ വഞ്ചിച്ചെന്നും ശ്രീറെഡ്ഡി ആരോപിച്ചിരുന്നു. നേരത്തെ നടന്‍ നാനി താനടക്കം നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തിട്ടുണ്ടെന്ന് നടി ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+