• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറെഡ്ഡിക്കെതിരെ നടിമാരുടെ ആരാധകര്‍... പബ്ലിസിറ്റിക്ക് വേണ്ടി തറവേലകള്‍ കാണിക്കുന്നുവെന്ന് പരിഹാസം

Google Oneindia Malayalam News

ചെന്നൈ: തെലുങ്ക് സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടി ശ്രീറെഡ്ഡി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ തമിഴകത്തെ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ തിരിഞ്ഞിരുന്നു. സംവിധായകന്‍ എആര്‍ മുരുഗദോസ് മുതല്‍ പ്രമുഖ നടിമാര്‍ വരെ ആ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ നടിക്കെതിരെ ഇതോടെ വലിയ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. നടന്‍ കാര്‍ത്തി ശ്രീറെഡ്ഡിയെ വിമര്‍ശിച്ചതിന് പിന്നാലെ പ്രമുഖ നടിമാരുടെ ആരാധകരും ഇപ്പോള്‍ നടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം നടന്‍ വിശാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന. നേരത്തെ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബിക്കെതിരെയും പ്രമുഖ താരങ്ങളായ നാനി, പവണ്‍ കല്യാണ്‍, ശ്രീകാന്ത്, എന്നിവര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നടന്‍ വിശാല്‍ ഈ കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിശാല്‍ നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് സൂചന. നടി ശരിക്കും കുടുങ്ങുമെന്നാണ് സൂചന.

ചീപ്പ് പബ്ലിസിറ്റി

ചീപ്പ് പബ്ലിസിറ്റി

സാമന്ത, തൃഷ, നയന്‍താര, കാജല്‍ അഗര്‍വാള്‍, ഹന്‍സിക, തമന്ന എന്നിവര്‍ക്കും കാസ്റ്റിംഗ് കൗച്ച് അനുഭവുമുണ്ടായിട്ടുണ്ടെന്നും പുറത്ത് പറയാത്തതാണെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ നടിമാരുടെ ആരാധകരാണ് ഇപ്പോള്‍ ശ്രീറെഡ്ഡിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമായും ഹന്‍സിക, തമന്ന എന്നീ നടിമാരുടെ ആരാധികമാരാണ് ഇവരെ ആക്രമിച്ചത്. ചീപ്പായിട്ടുള്ള പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവരെ കുറിച്ച് ഓരോന്ന് പറയുന്നതെന്നാണ് ആരാധകരുടെ ആരോപണം. നടി പറയുന്നത് വിശ്വസനീയമല്ലെന്നും ഇവര്‍ പറയുന്നു.

കാര്‍ത്തിയുടെ പ്രതികരണം

കാര്‍ത്തിയുടെ പ്രതികരണം

തെളിവുണ്ടെങ്കില്‍ ശ്രീറെഡ്ഡി പോലീസില്‍ പരാതി നല്‍കട്ടെയെന്ന് കാര്‍ത്തി പറഞ്ഞു. നടികര്‍ സംഘത്തിന്റെ ട്രഷറര്‍ കൂടിയാണ് കാര്‍ത്തി. കൃത്യമായ പരാതി ലഭിക്കാതെ ആര്‍ക്കെതിരെയും സംഘടന നടപടിയെടുക്കില്ലെന്നും കാര്‍ത്തി വ്യക്തമാക്കി. ഇതുവരെ ശ്രീറെഡ്ഡി ഉന്നയിച്ച കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഇതിനൊന്നും പ്രതികരിക്കാന്‍ സംഘടനയ്ക്ക് സമയമില്ല. ഒരു വ്യക്തിയെന്ന് നിലയില്‍ എനിക്ക് ഒന്നും പറയാനില്ല. മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടതെന്നും കാര്‍ത്തി പറഞ്ഞു.

വിശാലിനോട് മാപ്പുപറഞ്ഞോ?

വിശാലിനോട് മാപ്പുപറഞ്ഞോ?

നടന്‍ വിശാലിനെതിരെ ശ്രീറെഡ്ഡി നടത്തിയ ആരോപണത്തില്‍ അവര്‍ മാപ്പുപറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. നടീനടന്‍മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വിശാലിനോട് എനിക്ക് ബഹുമാനമുണ്ട്. ഈ വിഷയം പരിഹരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പും ചോദിക്കുന്നു. കാരണം ഞാന്‍ പലകാര്യങ്ങളോടും ആ രീതിയിലാണ് പ്രതികരിക്കുന്നത്. അങ്ങനെ സംഭവിച്ചതാണ്. തമിഴ് താരങ്ങളുടെ സംഘടനയും നിങ്ങളും ചേര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കുമെന്നും എനിക്ക് പിന്തുണ തരുമെന്നുമാണ് പ്രതീക്ഷയെന്നും ശ്രീറെഡ്ഡി പറഞ്ഞു.

കേസുമായി മുന്നോട്ട്

കേസുമായി മുന്നോട്ട്

ശ്രീറെഡ്ഡിക്കെതിരെ കേസുമായി മുന്നോട്ട് പോകാനാണ് വിശാല്‍ ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് ഇവര്‍ മാപ്പുപറഞ്ഞതെന്നാണ് സൂചന. സംഘടനയ്ക്ക് അകത്തുള്ളവരും പ്രമുഖ നടന്‍മാരും ശ്രീറെഡ്ഡിക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്ന ആവശ്യത്തിലാണ്. നടിക്കെതിരെ സംവിധായകന്‍ സുന്ദര്‍ സിയും പരാതി നല്‍കിയിരുന്നു. നേരത്തെ തമിഴ് താരങ്ങള്‍ക്കെതിരെ പറഞ്ഞത് കൊണ്ട് വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ശ്രീറെഡ്ഡി ആരോപിച്ചിരുന്നു. എന്നാല്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും കോളിവുഡിന്റെ കിടപ്പറക്കഥകള്‍ ലോകത്തിന് മുന്നില്‍ വിളിച്ചുപറയുമെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു.

സണ്ണി ലിയോണിനെ വെട്ടിക്കും

സണ്ണി ലിയോണിനെ വെട്ടിക്കും

സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെ പറഞ്ഞാലും ശ്രീറെഡ്ഡിയാണ് താരമായിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ താരമായി മാറാന്‍ ഇനി അധികം സമയം വേണ്ട എന്നാണ് റിപ്പോര്‍ട്ട്. സണ്ണി ലിയോണിനെ വെട്ടിച്ച് ഇവര്‍ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ സെലിബ്രിറ്റികളിലൊന്നാണ് ശ്രീറെഡ്ഡി. അതേസമയം ഇത് കുപ്രസിദ്ധിയാണെന്നും നല്ല കാര്യങ്ങള്‍ ചെയ്തിട്ടല്ല ഇതൊന്നും ഉണ്ടാവുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെഅവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

രാജശ്രീ ദേശ്പാണ്ഡെയെ പോണ്‍ താരമാക്കി സോഷ്യല്‍ മീഡിയ, പ്രചരിക്കുന്നത് സേക്രഡ് ഗെയിംസിലെ രംഗങ്ങള്‍രാജശ്രീ ദേശ്പാണ്ഡെയെ പോണ്‍ താരമാക്കി സോഷ്യല്‍ മീഡിയ, പ്രചരിക്കുന്നത് സേക്രഡ് ഗെയിംസിലെ രംഗങ്ങള്‍

English summary
Sri Reddy Using Tamannaah, Kajal Names For Cheap Publicity: Fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X