കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ശ്രീദേവിയുടെ മരണത്തില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് ദുബായ് പോലീസ് പറഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, ശ്രീദേവിയുടെ മരണകാരണം ഇതാണ് | Oneindia Malayalam

ദുബായ്: ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി കുറേയെറെ ദുരൂഹതങ്ങള്‍ നിലനിന്നിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെയും മകള്‍ ജാന്‍വി കപൂറിനെയും ചുറ്റിപറ്റി വരെ വിവാദങ്ങളും ഉണ്ടായിരുന്നു.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിക്കൊപ്പമുണ്ടായിരുന്നില്ലെന്നും പിന്നീട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ അവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിരവധി പേര്‍ പറയുകയും ചെയ്തു. എന്നാല്‍ നിലവില്‍ ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.

ഹൃദയാഘാതം തന്നെ

ഹൃദയാഘാതം തന്നെ

ശ്രീദേവിയുടെ മരണത്തില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് ദുബായ് പോലീസ് പറഞ്ഞു. അവരുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഇക്കാര്യം ശരിവെക്കുന്നുണ്ട്. അതേസമയം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന വാദങ്ങള്‍ ദുബായ് പോലീസ് തള്ളി. നേരത്തെ ശ്രീദേവിയുടെ ബന്ധുക്കളും അവരുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പറഞ്ഞിരുന്നു.

നാട്ടിലെത്താന്‍ വൈകും

നാട്ടിലെത്താന്‍ വൈകും

ഫോറന്‍സിക് രക്ത പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നെങ്കിലും ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. ചില നടപടികള്‍ ഇപ്പോഴും ബാക്കിയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴില്‍ ഏത്രയും വേഗം മൃതദേഹം നാട്ടിലെത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബോണി കപൂറും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രമിക്കുന്നുണ്ട്.

അന്വേഷണം

അന്വേഷണം

മരണത്തില്‍ ദുരൂഹതയില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുമെന്ന് ദുബായ് പോലീസ് പറഞ്ഞിട്ടുണ്ട്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന ഹോട്ടലില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് ശേഷം താമസിച്ച ദുബായ് എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലും പരിശോധനയുണ്ടാകും. അതേസമയം രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തുള്ള എജസിയെ കൊണ്ട് അന്വേഷിപ്പിക്കാനും സാധ്യതയുണ്ട്.

സൂപ്പര്‍ താരങ്ങള്‍

സൂപ്പര്‍ താരങ്ങള്‍

തമിഴ് താരങ്ങള്‍ മുംബൈയുടെ മൃതദേഹം ഒരുനോക്ക് കാണാന്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കമലും രജനിയും ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഷൂട്ടിങ്ങ് നിര്‍ത്തി

ഷൂട്ടിങ്ങ് നിര്‍ത്തി

അമിതാഭ് ബച്ചനെയും ഋഷി കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ചിത്രമായ 102 നോട്ടൗട്ടിന്റെ ചിത്രീകരണം നിര്‍ത്തിവച്ചതായി സംവിധായകന്‍ ഉമേഷ് ശുക്ല അറിയിച്ചിട്ടുണ്ട്. ഗാനരംഗത്തിന്റെ ഷൂട്ടിങ്ങാണ് നിര്‍ത്തിവച്ചത്. ശ്രീദേവിയോടുള്ള ആദരവിന്റെ ഭാഗമായാണ് ഗാനചിത്രീകരണം നിര്‍ത്തിയതെന്ന് ഉമേഷ് ശുക്ല പറഞ്ഞു.

ആശ്വാസവുമായി കരണ്‍ ജോഹര്‍

ആശ്വാസവുമായി കരണ്‍ ജോഹര്‍

അമ്മയുടെ മരണത്തില്‍ മകള്‍ ജാന്‍വി കപൂര്‍ തകര്‍ന്നുപോയെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ആശ്വാസവുമായി എത്തിയിരിക്കുന്നത്. ശ്രീദേവിയുടെ ലോഖണ്ഡ്‌വാലയുടെ വീട്ടിലെത്തിയാണ് കരണ്‍ ജോഹര്‍ ജാന്‍വിയെ ആശ്വസിപ്പിച്ചത്. ഇരുവരും ഇപ്പോള്‍ അനില്‍ കപൂറിന്റെ ബംഗ്ലാവിലാണെന്നാണ് സൂചന.

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...

ശ്രീദേവിയുടെ രക്തപരിശോധനാ ഫലം ഇനിയും കിട്ടിയില്ല ...മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും??ശ്രീദേവിയുടെ രക്തപരിശോധനാ ഫലം ഇനിയും കിട്ടിയില്ല ...മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും??

നീരവ് മോദി പറ്റിച്ച തുക പോയത് തന്നെ... നീരവിന്‍റെ വായ്പകള്‍ കിട്ടാക്കടമാക്കി!!നീരവ് മോദി പറ്റിച്ച തുക പോയത് തന്നെ... നീരവിന്‍റെ വായ്പകള്‍ കിട്ടാക്കടമാക്കി!!

English summary
sridevi forensic test confirms cardiac arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X