കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക്, പ്രിയനായികയെ കാണാന്‍ സൂപ്പര്‍താരങ്ങളുടെ തിരക്ക്, സംസ്കാരം നാളെ

ശ്രീദേവിയുടെ മൃതദേഹവും കൊണ്ടുള്ള വിമാനം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്

Google Oneindia Malayalam News

ദുബായ്: ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകളെല്ലാം കാറ്റില്‍ പറന്നു കഴിഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദുബായ് പോലീസും പ്രോസിക്യൂഷനും വ്യക്തമാക്കിയതോടെ അവരുടെ മൃതദേഹം ഒരു നിയമ തടസവുമില്ലാതെ നാട്ടിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റിലാണ് വിമാനം നാട്ടിലെത്തിക്കുന്നത്. അതേസമയം വിമാനം ദുബായില്‍ നിന്ന് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഇന്ന് രാത്രിയോടെ മൃതദേഹം മുംബൈയിലെത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ശ്രീദേവിയുടെ കുടുംബത്തിന്റെയോ കപൂര്‍ കുടുംബത്തിന്റെയോ പ്രസ്താവനകള്‍ പുറത്ത് വന്നിട്ടില്ല

ഒടുവില്‍ നാട്ടിലേക്ക്....

ഒടുവില്‍ നാട്ടിലേക്ക്....

ദുബായിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. വൈകിട്ടോടെയായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇത് ഇന്ന് തന്നെ ഇന്ത്യയിലെത്തുമെന്നും ദുബായ് പോലീസ് സൂചിപ്പിച്ചിട്ടുണ്ട്. എംബാം ചെയ്തതന് ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്.

വിമാനം പുറപ്പെട്ടു

വിമാനം പുറപ്പെട്ടു

ഏറെ പ്രതീക്ഷകള്‍ക്കൊടുവില്‍ ശ്രീദേവിയുടെ മൃതദേഹവും കൊണ്ടുള്ള വിമാനം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയോടെ ഇത് ഇന്ത്യയിലെത്തും. ബോണികപൂറും ശ്രീദേവിയുടെ ബന്ധുക്കളും ഈ വിമാനത്തിലുണ്ടെന്ന് സൂചനയുണ്ട്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറും വിമാനത്തിലുണ്ട്.

മുങ്ങിമരണം തന്നെ

മുങ്ങിമരണം തന്നെ

ഹൃദയാഘാതമല്ല മുങ്ങിമരണമാണ് ശ്രീദേവിയുടേതെന്ന് ദുബായ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അബദ്ധത്തില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ഇത് പ്രോസിക്യൂഷനും ശരിവച്ചിട്ടുണ്ട്. നേരത്തെ ഇതുസംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കേട്ടിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ല

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ല

ശ്രീദേവിയുടെ ബന്ധുക്കള്‍ ചില നിര്‍ദേശങ്ങള്‍ ദുബായ് പോലീസിന് മുന്നില്‍ വച്ചതായി സൂചനയുണ്ട്. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് ബോണി കപൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദുബായില്‍ പൊതുദര്‍ശനത്തിന് വെക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു.

തലയിലെ മുറിവ്

തലയിലെ മുറിവ്

ശ്രീദേവിയുടെ തലയിലുണ്ടായ മുറിവ് എങ്ങനെ ഉണ്ടായതെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ദുബായ് പോലീസും കൃത്യമായ ഉത്തരം തന്നിട്ടില്ല. മുറിവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സംഭവം പോലീസ് ഒഴിവാക്കിയെന്നാണ് സൂചന.

മുംബൈയിലേക്ക്

മുംബൈയിലേക്ക്

ശ്രീദേവിയുടെ മൃതദേഹം അവസാനമായി ഒരുനോക്കു കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് അവരുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവിടേക്കായിരിക്കും മൃതദേഹം കൊണ്ടുവരിക എന്ന് സൂചനയുണ്ട്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ബോളിവുഡ് ശ്രീദേവിക്ക് പ്രത്യേകം ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

പൊതുദര്‍ശനം

പൊതുദര്‍ശനം

ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയും ഈ വീട്ടിലാണ് ഇപ്പോഴുള്ളത്. കര്‍ണാടകയില്‍ നിന്ന് 150 പേര്‍ വന്ന ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചെന്ന് അനില്‍ കപൂര്‍ പറഞ്ഞു. ആന്ധ്ര, തെലങ്കാന, രാജസ്ഥാന സംസ്ഥാനങ്ങളില്‍ നിന്നും ശ്രീദേവിയുടെ ആരാധകര്‍ ഇവിടെയെത്തിയിരുന്നു.

സംസ്‌കാര ചടങ്ങ്

സംസ്‌കാര ചടങ്ങ്

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ലോഖണ്ഡ്‌വാല പൊതുശ്മശാനത്തില്‍ നടക്കും. നാളെ വൈകിട്ട് 3.30ന് സംസ്‌കാരം നടക്കുമെന്നാണ് സൂചന. ഇതിന് മുമ്പ് ശ്രീദേവിയുടെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.രാവിലെ 9.30 മുതലായിരിക്കും പൊതുദര്‍ശനം നടക്കുക. അതേസമയം ദുബായില്‍ നിന്ന് ശ്രീദേവയുടെ മരുമകന്‍ സൗരഭ് മല്‍ഹോത്രയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

മാധ്യമങ്ങള്‍ ശരിയല്ല

മാധ്യമങ്ങള്‍ ശരിയല്ല

ശ്രീദേവിയുടെ മരണത്തില്‍ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. മരണത്തില്‍ ഗൂഢാലോചന കണ്ടെത്തുകയാണ് മാധ്യമങ്ങളെന്ന് വിദ്യാബാലനും ഫര്‍ഹാന്‍ അക്തറും വിമര്‍ശിച്ചു. മൃതദേഹത്തെ വെറുതെ വിടൂവെന്ന് അവര്‍ പറഞ്ഞു. അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, സോനു സൂദ്, രോഹിത് റോയ് എന്നിവരും മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്.

ശ്രീദേവി-ബോണി കപൂര്‍ ബന്ധം; തേങ്ങിക്കരഞ്ഞു അദ്ദേഹം!! ആശ്വസിപ്പിച്ചിട്ടും നിര്‍ത്തിയില്ലശ്രീദേവി-ബോണി കപൂര്‍ ബന്ധം; തേങ്ങിക്കരഞ്ഞു അദ്ദേഹം!! ആശ്വസിപ്പിച്ചിട്ടും നിര്‍ത്തിയില്ല

സൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ചസൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ച

ഹഖാനി നെറ്റ് വർക്കിനെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻ!ഹഖാനി നെറ്റ് വർക്കിനെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻ!

English summary
sridevis body leaves for the airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X