Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ വീണ്ടും തിരഞ്ഞെടുപ്പ്: സുരക്ഷ ശക്തം, ഭയക്കുന്നത് അക്രമങ്ങളെ!!

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും വോട്ടെടുപ്പ്. ഏപ്രില്‍ ഒമ്പതിന് നടന്ന ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സംഘങ്ങളെത്തുടര്‍ന്ന് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 38 പോളിംഗ് സ്‌റ്റേഷനുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് വ്യാഴാഴ്ച അതീവസുരക്ഷയോടെ 38 പോളിംഗ് സ്‌റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് ആരംഭിച്ചത്. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലിയിലെ അക്രമികള്‍ തകര്‍ത്ത പോളിംഗ് സ്‌റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനായി പ്രതിഷേധവുമായെത്തിയ ആള്‍ക്കൂട്ടത്തിനെതിരെ പോലീസ് നടത്തിയ വെടിവെയ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. റീ പോളിംഗ് നടക്കുന്ന 38 പോളിംഗ് സ്‌റ്റേഷനുകളിലും വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങള്‍ ഒഴികെയുള്ള ബുദ്ഗാം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പോളിംഗില്‍ വന്‍കുറവ്

പോളിംഗില്‍ വന്‍കുറവ്

ഞായറാഴ്ച ശ്രീനഗറില്‍ നടന്ന വോട്ടെടുപ്പില്‍ 12.61 ലക്ഷം വോട്ടര്‍മാരുണ്ടായിട്ടും 7.14 പോളിംഗ് മാത്രമാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു കശ്മീരിലെ വിഘടനവാദികള്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

അനന്ത്‌നാഗ് തിരഞ്ഞെടുപ്പ് മെയില്‍

അനന്ത്‌നാഗ് തിരഞ്ഞെടുപ്പ് മെയില്‍

ഏപ്രില്‍ 12ന് കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ നടക്കാനിരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പിഡിപി സ്ഥാനാര്‍ത്ഥിയുടെ ആവശ്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ്മാസത്തിലേയ്ക്ക് മാറ്റിയിരുന്നു. ക്രമസമധാന നില സാധാരണഗതിയിലെത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നും ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ചൂണ്ടിക്കാണിച്ചുമായിരുന്നു പിഡിപി സ്ഥാനാര്‍ത്ഥി തസാദുക്ക് ബുസൈനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

പോളിംഗ് ബൂത്തിന് നേരെ ആക്രമണം

പോളിംഗ് ബൂത്തിന് നേരെ ആക്രമണം

ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഞായറാഴ്ച പോളിംഗ് ബൂത്തുകളായി തയ്യാറാക്കിയിരുന്ന സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയ അക്രമികള്‍ കശ്മീരിലെ പുല്‍വാമയിലെയും ഷോപ്പിയാനിലെയും സ്‌കൂളുകളാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്. ശ്രീനഗര്‍, ബുദ്ഗാം, ഗാന്ദര്‍ബാല്‍ ജില്ലകളിലും പ്രതിഷേധതക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്.

രണ്ട് ദിവസത്തെ ഹര്‍ത്താര്‍

രണ്ട് ദിവസത്തെ ഹര്‍ത്താര്‍

സുരക്ഷാ സേനയുടെ വെടിവെയ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഘടനവാദികള്‍ കശ്മീരില്‍ രണ്ട് ദിവസത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

പുനഃതിരഞ്ഞെടുപ്പ് അനിവാര്യം

പുനഃതിരഞ്ഞെടുപ്പ് അനിവാര്യം

ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടിടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് തടയുന്നതിനായി നൂറോളം കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കേടുവരുത്തിയതോടെ പോളിംഗ് തടസ്സപ്പെട്ടതിനാല്‍ 50ഓളം പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ തന്നെ മുന്നോട്ടുവച്ചിരുന്നു. ഇത് പ്രകാരമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ട 38 പോളിംഗ് സ്‌റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+