പത്താന്‍ വിവാദം; ഷാരൂഖ് ചിത്രത്തിനെതിരെ പരാതി, ഹിന്ദുവികാരത്തിന് മുറിവേറ്റെന്ന് പരാതിയില്‍
മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ ഗാനം ബേഷറം രംഗിനെതിരെ ബിജെപി, തീവ്ര ഹിന്ദുത്വ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍.
ഐടി മന്ത്രാലയത്തെ കൂടി കക്ഷി ചേര്‍ത്താണ് പരാതി നല്‍കിയത്. വളരെ അശ്ലീലം നിറഞ്ഞ വീഡിയോയാണിതെന്നും, ഇത് നിരോധിക്കണമെന്നുമാണ് അഭിഭാഷകന്റെ ആവശ്യം. ഈ രംഗത്തിലെ പ്രശ്‌നങ്ങള്‍ മാറ്റുന്നത് വരെ ആ നിരോധം തുടരണമെന്നും വിനീത് ജിന്‍ഡാല്‍ പറയുന്നു.

ഈ ഗാനം വളരെ വൃത്തിക്കെട്ടതും, അശ്ലീലവുമാണ്. ഹിന്ദുവികാരത്തിനെതിരാണ് ഗാനം. ദീപിക ഇതില്‍ കാവി നിറത്തിലുള്ള ബിക്കിനിയാണ് അണിഞ്ഞിരിക്കുന്നത്. ഷാരൂഖ് ഖാനുമൊത്ത് അവര്‍ നൃത്തം ചെയ്യുകയാണ്. ബേഷറം രംഗ് എന്ന വാക്ക് നാണമില്ലാത്ത നിറമെന്നാണ്. അവര്‍ കാവിയെയാണ് ഇത്തരത്തില്‍ അധിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ ഹിന്ദു വികാരത്തിന് അവര്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.
കാവി നിറത്തെ വളരെ മോശമായിട്ടാണ് ഇതില്‍ പറയുന്നതെന്നും ജിന്‍ഡാല്‍ ആരോപിച്ചു. ഇത് മനപ്പൂര്‍വം മോശമാക്കി കാണിക്കാനുള്ള ശ്രമമാണ്. ഹിന്ദു വിഭാഗത്തിന്റെ വികാരത്തെ ഇത് മുറിവേല്‍പ്പിക്കും. ഗാനം സോഷ്യല്‍ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ച് കഴിഞ്ഞു. ഷാരൂഖ് ഖാനും, ദീപികയ്ക്കുമെതിരെ അതുകൊണ്ട് നിയമപരമായി നടപടിയെടുക്കണമെന്നും ജിന്‍ഡാല്‍ പരാതിയില്‍ പറഞ്ഞു.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
ഈ ഗാനം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് പരാതിയില്‍ പറയുന്നത്. കേന്ദ്ര ഐടി വകുപ്പ് മന്ത്രിയെ അഭിമുഖീകരിച്ചാണ് ജിന്‍ഡാല്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം വേറെയും പരാതികള്‍ ചിത്രത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ ഗാനത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
ഷാരൂഖിനും, ദീപികയ്ക്കുമെതിരെ കേസെടുക്കണമെന്നും, ഹിന്ദുക്കളുടെ മതവികാരം ഇവര്‍ വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. മുസഫര്‍നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സുധീര്‍ ഓജയാണ് പരാതി നല്‍കിയിരിക്കുന്നത്. ജനുവരി മൂന്നിനാണ് പരാതി പരിഗമിക്കുക.
നേരത്തെ വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സലും പത്താന്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചിത്രം നിരോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹിയിലെ മഹന്ത് രാജു ദാസ് തിയേറ്ററുകള്‍ക്ക് തീവെക്കണമെന്നാണ് ആവശ്യപ്പെട്ടത്.
പത്താന്‍ കളിക്കുന്ന തിയേറ്ററുകള്‍ അഗ്നിക്കിരയാക്കണം. ഹിന്ദുവികാരം വ്രണപ്പെടുത്തിയ ചിത്രമാണിതെന്നും രാജു ദാസ് പറഞ്ഞു. ഹിന്ദുത്വത്തെ അപമാനിക്കുന്ന ഈ ചിത്രത്തെ ഇനിയും സഹിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. മുസ്ലീം വിഭാഗത്തിന്റെ വികാരവും വ്രണപ്പെട്ടതായി മധ്യപ്രദേശ് ഉലമ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അനസ് അലി പറഞ്ഞു.












Click it and Unblock the Notifications