ഹിജാബും, ബിക്കിനിയും പ്രശ്‌നമാണ്, എന്ത് ധരിക്കണമെന്ന് ബിജെപി തീരുമാനിക്കുന്നുവെന്ന് നസ്രത്ത്
ദില്ലി: ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നസ്രത് ജഹാന്‍. ബിജെപിക്ക് എല്ലാ കാര്യങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു. കാവി നിറത്തിലുള്ള ബിക്കിനി ദീപിക പദുക്കോണ്‍ ധരിച്ചതിനെതിരെയാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
അധികാരത്തിലുള്ള ഒരു പാര്‍ട്ടി ജനങ്ങളുടെ മനസ്സില്‍ അത്തരമൊരു ചിത്രം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് എല്ലാ വിഷയങ്ങളിലും പ്രശ്‌നമാണ്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമാണ്. സ്ത്രീകള്‍ ബിക്കിനി ധരിച്ചാലും അവര്‍ക്ക് പ്രശ്‌നമാണ്. ബിജെപിയാണ് ഇന്ന് സ്ത്രീകളോട് എന്ത് ധരിക്കണമെന്ന് പറയുന്നതെന്നും നസ്രത് ജഹാന്‍ പറഞ്ഞു.

ബിജെപി സാധാരണക്കാരുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ജീവിതത്തില്‍ എന്ത് ധരിക്കണമെന്ന് അവരാണ് പറയുന്നത്. എന്ത് കഴിക്കണമെന്ന് അവരാണ് പറയുന്നത്. എങ്ങനെ നമ്മള്‍ നടക്കണമെന്നും, എങ്ങനെ നമ്മള്‍ സംസാരിക്കണമെന്നും, സ്‌കൂളില്‍ എന്ത് പഠിക്കണമെന്നും, ടിവിയിയില്‍ എന്ത് കാണണമെന്നും, ബിജെപിയാണ് തീരുമാനിക്കുന്നത്.
പുതിയ ഇന്ത്യയില്‍ നമ്മളെ ഇതിലേക്കൊക്കെ നയിക്കുന്നത് ഭയപ്പെടുത്തുന്ന പുതിയൊരു സംവിധാനം രൂപപ്പെട്ടിരിക്കുകയാണ്. മുന്നോട്ട് പോകുന്തോറും ഇതൊക്കെ എവിടെ സംസാരിക്കുമെന്ന് പോലും തനിക്ക് പറയാനാവില്ലെന്നും നസ്രത്ത് പറഞ്ഞു.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ട്വീറ്റോടെയാണ് വിവാദം ആളിക്കത്തിയത്. പത്താനിലെ ഗാനരംഗം വൃത്തിക്കെട്ടതാണെന്നും, അത് നീക്കം ചെയ്തില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെ ട്വിറ്ററില്‍ തൃണമൂലും ബിജെപിയും തമ്മില്‍ വാക്‌പോര് ആരംഭിച്ചിരിക്കുകയാണ്.
ഫെമിന മിസ് ഇന്ത്യ പരിപാടിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കാര്യം തൃണമൂലിന്റെ റിജു ദത്ത ചൂണ്ടിക്കാണിച്ചു. ഇയാളെ സ്ത്രീവിരുദ്ധനെന്നാണ് ബിജെപിയുടെ ലോക്കറ്റ് ചാറ്റര്‍ജി വിശേഷിപ്പിച്ചത്. മമത ഇത്തരക്കാരെ നിയമിക്കുന്നത് സ്ത്രീകളെ ബഹുമാനമില്ലാത്തത് കൊണ്ടാണെന്നും ലോക്കറ്റ് ആരോപിച്ചു.
അങ്ങനെയാണെങ്കില്‍ ലോക്കറ്റ് ചാറ്റര്‍ജിക്ക് ഭാഗികമായ അന്ധതയുണ്ടാവണമെന്നായിരുന്നു റിജു ദത്ത പരിഹസിച്ചത്. നിങ്ങള്‍ ആദ്യം കാവി ബിജെപിയുടെ പിതൃസ്വത്താണെന്ന് കരുതുന്നത് അവസാനിപ്പിക്കൂ. ദീപികയെ പോലുള്ളവര്‍ കാവി ധരിച്ചാല്‍ നിങ്ങള്‍ക്ക് ആകെ പ്രശ്‌നമാണ്. എന്നാല്‍ സ്മൃതി ഇറാനി ധരിച്ചാല്‍ നിങ്ങള്‍ക്ക് ഭാഗികയമായ അന്ധതയുണ്ടാവും. ഇരട്ടത്താപ്പുകാര്‍ എന്നും ദത്ത വിമര്‍ശിച്ചിരുന്നു.
ഡിസംബര്‍ പന്ത്രണ്ടിനാണ് പത്താനിലെ ബേഷറം രംഗ് എന്ന ഗാനം പുറത്തുവിടുന്നത്. ദീപികയുടെ ബിക്കിനി ദൃശ്യങ്ങള്‍ ഹിന്ദു വിരുദ്ധതാണെന്നും, താരം തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ പിന്തുണയ്ക്കുന്നവരാണെന്നും നരോത്തം മിശ്ര ആരോപിച്ചിരുന്നു.












Click it and Unblock the Notifications