Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.എസ്.എല്‍.വി ദൗത്യം പരാജയം; സിഗ്നല്‍ തകരാര്‍ പരിഹരിക്കാനായില്ലെന്ന് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: ഐ എസ് ആര്‍ ഒയുടെ എസ് എസ് എല്‍ വി ദൗത്യം പരാജയം. ഉപഗ്രഹങ്ങള്‍ ഉപയോഗശൂന്യമായി എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. വിക്ഷേപിച്ച ഉടന്‍ തന്നെ എസ് എസ് എല്‍ വിയില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായിരുന്നു. വിക്ഷേപണത്തിന്റെ മൊത്തത്തിലുള്ള ദൗത്യ ലക്ഷ്യങ്ങള്‍ നേടിയില്ലെന്ന് ഉദ്ധരിച്ച് ഐ എസ് ആര്‍ ഒ പറഞ്ഞു.

പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്‍സര്‍ പരാജയം തിരിച്ചറിഞ്ഞ് ഒരു രക്ഷാപ്രവര്‍ത്തനത്തിലേക്ക് പോകാനുള്ള യുക്തിയുടെ പരാജയമാണ് വ്യതിയാനത്തിന് കാരണമായത്. ഭാവി പരിപാടികള്‍ ഒരു കമ്മിറ്റി വിശകലനം ചെയ്ത് ശുപാര്‍ശ ചെയ്യും. ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതോടെ, എസ്എസ്എല്‍വി-ഡി2 ഉപയോഗിച്ച് ഉടന്‍ തിരിച്ചെത്തും,' ബഹിരാകാശ ഏജന്‍സി പറഞ്ഞു.

Ds

റോക്കറ്റിന്റെ അവസാന ഘട്ടത്തില്‍ ഡാറ്റാ നഷ്ടമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ദൗത്യത്തിന്റെ നില സംബന്ധിച്ച അപ്ഡേറ്റ് വന്നത്. എസ് എസ് എല്‍ വി ദൗത്യം സങ്കീര്‍ണമായിരിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.

എസ് എസ് എല്‍ വി-ഡി1 എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷിച്ച പോലെ പ്രകടനം നടത്തി എന്നും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍, ചില ഡാറ്റാ നഷ്ടം സംഭവിച്ചു എന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ഞായറാഴ്ച രാവിലെ 9.28 ഓടെയാണ് എസ് എസ് എല്‍ വി വിക്ഷേപിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്തതാണ് എസ് എസ് എല്‍ വി.

ട്രോളന്‍മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് 750 സ്‌കൂള്‍ പെണ്‍കുട്ടികള്‍ നിര്‍മ്മിച്ച ആസാദിസാറ്റിനെയും എസ് എസ് എല്‍ വി വഹിക്കുച്ചിരുന്നു. 34 മീറ്റര്‍ ഉയരമുള്ള എസ് എസ് എല്‍ വിക്ക് പി എസ് എല്‍ വിയേക്കാള്‍ 10 മീറ്റര്‍ ഉയരം കുറവാണ്. പി എസ് എല്‍ വിയുടെ 2.8 മീറ്റര്‍ വ്യാസമുണ്ട്. എസ് എസ് എല്‍ വിയുടെ വ്യാസം രണ്ട് മീറ്ററാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+