ഇനി ഫോണെടുത്താല്‍ 'ഹലോ' വേണ്ട, 'വന്ദേമാതരം' മതി; പുതിയ പരിഷ്കാരവുമായി മഹാരാഷ്ട്ര മന്ത്രി
മുംബൈ: സാംസ്കാരിക വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി മന്ത്രി സുധീര്‍ മുന്ഗന്തിവാര്. മന്ത്രാലയത്തിലേക്ക് വരുന്ന ഓരോ ഫോണ്‍കോളിലും 'ഹലോ' പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതിനുപകരം 'വന്ദേമാതരം' ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കാനാണ് സുധീര്‍ മുന്ഗന്തിവാറിന്റെ നിര്‍ദേശം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, സുധീര്‍ മുന്ഗന്തിവാറിനെ സംസ്ഥാന സാംസ്കാരിക മന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് തന്റെ വകുപ്പിന് സുപ്രധാന നിര്‍ദേശവുമായി സുധീര്‍ രംഗത്തെത്തിയത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണെന്നും അതിന്റെ ഔചിത്യമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഹലോ ഉപയോഗിക്കാതെ വന്ദേമാതരം ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കാന്‍ തീരുമാനിച്ചതായി സുധീര്‍ മുന്ഗന്തിവാര് പറഞ്ഞു.

ഭരണ തീരുമാനം ഉടന്‍ പുറപ്പെടുവിക്കും എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ഏക്നാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും യഥാക്രമം സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനകാര്യ മന്ത്രാലയത്തിന്റേയും ചുമതല ദേവേന്ദ്ര ഫഡ്നാവിസിനാണ്.
ഏക്നാഥ് ഷിന്‍ഡെക്ക് പൊതുഭരണം കൂടാതെ നഗരവികസന മന്ത്രാലയത്തിന്റെ ചുമതലയുമുണ്ട്. കൂടാതെ പരിസ്ഥിതി, ഗതാഗതം, ദുരന്തനിവാരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ദുരിതാശ്വാസ, പുനരധിവാസം തുടങ്ങിയ മന്ത്രാലയങ്ങളും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
അതേസമയം നിയമം, നീതി, ഭവന, ഊര്‍ജ വകുപ്പുകളുടെ ഉത്തരവാദിത്തം കൂടി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. വകുപ്പ് വിഭജനം തര്‍ക്കമില്ലാതെയാണ് കഴിഞ്ഞത് എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സുപ്രധാന വകുപ്പുകളെല്ലാം ബി ജെ പിക്കാണ് ലഭിച്ചിരിക്കുന്നത്.
മൃഗസംരക്ഷണവും ക്ഷീരവികസനവും, വനം, സാംസ്കാരിക കാര്യങ്ങള്‍, മത്സ്യബന്ധനം, ഉന്നത സാങ്കേതിക വിദ്യാഭ്യാസം, തുണി വ്യവസായം, പാര്‍ലമെന്ററി വകുപ്പുകളും ബി ജെ പിക്കാണ് ലഭിച്ചിരിക്കുന്നത്.
ഏക്നാഥ് ഷിന്‍ഡെ ക്യാംപില്‍ നിന്ന്, ദീപക് കേസര്‍കര്‍ വിദ്യാഭ്യാസ മന്ത്രിയായി. അബ്ദുള്‍ സത്താറിന് കാര്‍ഷിക വകുപ്പും ശംഭുരാജ് ദേശായിക്ക് എക്സൈസ് വകുപ്പും ലഭിച്ചു. ജൂണ്‍ 30 ന് ആയിരുന്നു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications