കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന് തിന്നു!!!

  • By Kishor
Google Oneindia Malayalam News

ഹൈദരാബാദ്: തെരുവുനായ പ്രശ്‌നം പ്രശ്‌നം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് കേരളം. തിരുവനന്തപുരത്ത് സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതും തലശ്ശേരിയില്‍ ഉറങ്ങിക്കിടന്ന നാടോടിസ്ത്രീയെ ആക്രമിച്ച് ചുണ്ടും മൂക്കും കടിച്ചുമുറിച്ചതും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കുഞ്ഞുങ്ങളെ വരെ ആക്രമിച്ചതും തെരുവുനായ ശല്യത്തിന്റെ ഉദാഹരണങ്ങള്‍ മാത്രം.

ഇപ്പോഴിതാ ഹൈദരാബാദില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു തെരുവുനായ ആക്രമണത്തിന്റെ വാര്‍ത്ത. കേവലം രണ്ട് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെയാണ് തെരുവുനായ്ക്കള്‍ കൂട്ടംകൂടി കടിച്ചുകൊന്നത്. കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചുതിന്നു എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഹൈദരാബാദിന് സമീപത്തെ വികാരാബാദിലാണ് സംഭവം.

stray-dogs-12-1

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി നായ്ക്കളെ എറിഞ്ഞോടിച്ചു. പക്ഷേ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് എങ്ങനെയാണ് ബസ് സ്റ്റോപ്പിന് പരിസരത്ത് എത്തിയത് എന്നതും ദുരൂഹമാണ്. കുഞ്ഞിനെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. സെക്ഷന്‍ 318 പ്രകാരം വികാരബാദ് പോലീസ് കേസെടുത്തു.

സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വികാരബാദ് സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുഞ്ഞിന്റെ മൃതദേഹം എന്ന് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര പറഞ്ഞു. കുട്ടികളെ ഉപേക്ഷിച്ച് ബന്ധുക്കള്‍ കടന്നുകളയുന്നത് ഈ പ്രദേശത്ത് സ്ഥിരം സംഭവമാണ് എന്നാണ് പോലീസ് പറയുന്നത്.

English summary
Report says stray dogs kill 2 day old baby in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X