Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ വരവോടെ എല്ലാം മാറി; ഒരു ലക്ഷം ഇന്ത്യക്കാർ കൂടി നാടുകടത്തൽ ഭീഷണി നേരിടുന്നു, കാരണം?

ന്യൂയോർക്ക്: രണ്ടാം തവണയും ഡൊണാൾഡ് ട്രംപ് യുഎസിന്റെ ഭരണസാരഥ്യം ഏറ്റെടുത്തപ്പോൾ ഏറ്റവുമധികം സന്തോഷിച്ചവർ ഇന്ത്യക്കാർ ആയിരിക്കും. കാരണം നരേന്ദ്ര മോദിയുമായി അദ്ദേഹം വച്ച് പുലർത്തിയ അടുപ്പം തന്നെയായിരുന്നു അതിന് കാരണം. എന്നാൽ അധികാരമേറ്റ ആദ്യ നാളുകളിൽ തന്നെ ഈ പ്രതീക്ഷ തെറ്റായിരുന്നുവെന്ന് ബോധ്യമായി. കടുത്ത വിസാ നിയന്ത്രണങ്ങളും അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികളും ഒക്കെ ഇന്ത്യക്കാരെ സാരമായി ബാധിക്കുന്ന കാഴ്‌ചയാണ്‌ പിന്നീട് കണ്ടത്.

എന്നാൽ ഇപ്പോൾ മറ്റൊരു വിഷയമാണ് ഇക്കാര്യത്തിൽ യുഎസിലെ ഇന്ത്യക്കാരെ അലട്ടുന്നത്. യുഎസിലേക്ക് കുടിയേറിയവരുടെ പ്രായപൂർത്തിയാവാത്ത കുട്ടികളാണ് പ്രധാനമായും ആശങ്ക നേരിടുന്നത്. രാജ്യത്തെ മാറിയ നിയമങ്ങളാണ് ഇവരെ കൂടുതൽ ആശങ്കയിലേക്ക് നയിക്കുന്നത്. എച്ച്-1ബി വിസ ഉടമകളുടെ മക്കൾ അവരുടെ 21-ാം ജന്മദിനത്തോട് അടുക്കുമ്പോൾ ഇക്കാര്യത്തിൽ മുൻപൊരിക്കലും ഇല്ലാത്തവിധം പ്രയാസം നേരിടുകയാണ്.

indiansinunitedstatesnew

പ്രായപൂർത്തിയാകുമ്പോൾ, അവരെ ഇനി എച്ച്-4 വിസ കൈവശമുള്ള മാതാപിതാക്കളുടെ ആശ്രിതരായി തരംതിരിക്കാൻ കഴിയില്ല എന്നതാണ് പ്രശ്‌നം. നേരത്തെ പുതിയ വിസ സ്‌റ്റാറ്റസിലേക്ക് മാറുന്നതിന് ഈ കുട്ടികൾക്ക് യുഎസ് നയം രണ്ട് വർഷത്തെ ഗ്രേസ് പിരീഡ് നൽകിയിരുന്നു. എന്നാൽ ഇമിഗ്രേഷൻ നിയന്ത്രണങ്ങളിലെ സമീപകാല മാറ്റങ്ങളും കോടതി വ്യവഹാരങ്ങളും ഒകെ ഈ വ്യവസ്ഥ ഇനി നിലനിൽക്കുമോ എന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.

ഇന്ത്യയിലേക്ക് സ്വയം നാടുകടത്തപ്പെടാൻ നിർബന്ധിതരാകാനുള്ള സാധ്യതയാണ് ഇതിൽ പ്രധാന വെല്ലുവിളി. അവരിൽ പലർക്കും ജനന ശേഷം ഇവിടേക്ക് യുഎസിലേക്ക് എത്തിയതിനാൽ വലിയ ബന്ധമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന് വേണമെങ്കിൽ പറയാം. 2023 മാർച്ചിലെ ഡാറ്റ സൂചിപ്പിക്കുന്നത് ഏകദേശം 1,34,000 ഇന്ത്യൻ കുട്ടികൾക്ക് അവരുടെ കുടുംബങ്ങൾക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിന് മുമ്പ് അവരുടെ ആശ്രിത വിസ പദവി നഷ്‌ടപ്പെട്ടേക്കും.

വിവിധ കോടതികളുടെ സമീപകാല വിധികളും ആശയകുഴപ്പം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 21 വയസ് തികഞ്ഞതിന് ശേഷം ആശ്രിത പദവി നഷ്‌ടപ്പെടുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് നാടുകടത്തലിൽ നിന്ന് താൽക്കാലികമായി രണ്ട് വർഷത്തെ സംരക്ഷണം വാഗ്‌ദാനം ചെയ്യുന്ന ഡിസിഎ നിയമത്തിലെ കോടതി ഇടപെടലുകളാണ് ആശങ്ക കൂട്ടിയത്.

ഈ സാഹചര്യത്തിൽ യുഎസിലെ നിരവധി ഇന്ത്യൻ യുവാക്കൾ തങ്ങളുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്, ഗ്രീൻ കാർഡ് അംഗീകാരത്തിനായി അവരുടെ മാതാപിതാക്കൾ 12 മുതൽ 100 ​​വർഷം വരെ നീണ്ട കാത്തിരിപ്പ് കാലയളവ് നേരിടുന്നു എന്നത് കൂടിയാണ്. ഇതോടെ നിർബന്ധിത നാടുകടത്തലിന് ഇവരും വിധേയരാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ആശങ്ക.

അതിനിടെ ഈ യുവാക്കളിൽ ചിലർ കാനഡ, യുകെ പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവിടെ കുടിയേറ്റ നയങ്ങൾ കൂടുതൽ ലളിതമായി കാണുന്നു. ഇതാണ് അവരെ ആകർഷിക്കുന്ന ഘടകം. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് മുൻപ് ഇത്തരം രാജ്യങ്ങളിലേക്ക് മാറുകയാവും ഇവരുടെ ലക്ഷ്യം. എങ്കിലും ഈ ആശങ്ക വലിയ രീതിയിൽ ഇന്ത്യൻ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നത് തീർച്ചയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+