Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എയുടെ മകന് പ്ലസ് ടു പരീക്ഷയില്‍ വിഐപി പരിഗണന; സംഭവം വിവാദത്തില്‍

ഭോപ്പാല്‍: പ്ലസ് ടു പരീക്ഷയെഴുതാനെത്തിയ എംഎല്‍എയുടെ മകന് വിഐപി പരിഗണന നല്‍കിയ സംഭവം വിവാദത്തില്‍. മധ്യപ്രദേശിലെ ബുന്ദേല്‍ഖന്ദ് മേഖലയിലെ ഒരു സ്‌കൂളിലാണ് സംഭവം. ബിജെപി എംഎല്‍എ രേഖാ യാദവിന്റെ മകന് സ്‌കൂളില്‍ പ്രത്യേക മുറി നല്‍കിയതായും പരിശോധകന്‍ പരീക്ഷയ്ക്ക് സഹായിച്ചെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച് ഒട്ടേറെ വിദ്യാര്‍ഥികളില്‍ നിന്നും പരാതി ലഭിച്ചത്. മധ്യപ്രദേശ് ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ ബക്‌സ്‌വാ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു എംഎല്‍എയുടെ മകന്റെ പരീക്ഷാ സെന്റര്‍. ഇവിടെ വിദ്യാര്‍ഥിയെ പ്രത്യേക റൂമില്‍ ഇരുത്തിയാണ് പരീക്ഷയെഴുതിച്ചതെന്ന് മറ്റു വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു.

exam

വിദ്യാര്‍ഥിയുടെ പരീക്ഷ റദ്ദാക്കണമെന്നും പരീക്ഷാ പരിശോധകനെതിരെ നടപടിവേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പ്രത്യേക മുറി മാത്രമല്ല, കൂടുതല്‍ സമയവും വിദ്യാര്‍ഥിക്ക് അനുവദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 7.18 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ഥിക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ബക്‌സ്വാ തഹസീല്‍ദാര്‍ വിനീത ജെയ്ന്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, തനിക്കെതിരായ രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണമെന്നാണ് എംഎല്‍എയുടെ വാദം. മകന് പ്രത്യേക പരിഗണന നല്‍കാന്‍ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും തന്റെ പേര് കളങ്കപ്പെടുത്താനാണ് ഇത്തരം ആരോപണമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+