ലണ്ടനിൽ മമത ബാനർജിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം; കൂസലില്ലാതെ പ്രസംഗം തുടർന്ന് ബംഗാൾ മുഖ്യമന്ത്രി
ലണ്ടൻ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ചെയർപേഴ്‌സണുമായ മമത ബാനർജിക്ക് എതിരെ ലണ്ടനിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വ്യാഴാഴ്‌ച ഓക്സ്ഫോർഡ് സർവകലാശാലയിൽ വച്ചാണ് സംഭവം നടന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് കോളേജിൽ പ്രസംഗിക്കുന്നതിനിടെയാണ് മമയുടെ പ്രസംഗം തടസപ്പെടുത്താൻ ഒരുകൂട്ടം പ്രതിഷേധക്കാർ ശ്രമം നടത്തിയത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആർജി കാർ കോളേജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നിവ ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പെട്ടെന്നുണ്ടായ പ്രതിഷേധ പരിപാടിയിൽ സദസ് ഒന്നാകെ അമ്പരന്നുപോയ സാഹചര്യമായിരുന്നു. മമതയുടെ പ്രസംഗം നടക്കുന്നതിനിടെ വിദ്യാർത്ഥികൾ വലിയ രീതിയിൽ ബഹളം വയ്ക്കുകയായിരുന്നു.

എന്നാൽ മമത ബാനർജിയാവട്ടെ സാഹചര്യം പക്വതയോടെയാണ് കൈകാര്യം ചെയ്‌തത്. പ്രതിഷേധക്കാരോട് മാന്യമായാണ് മമത പെരുമാറിയത്. മാത്രമല്ല പ്രസംഗം മികച്ച രീതിയിൽ തന്നെ പൂർത്തിയാക്കാനും ബംഗാൾ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. അപ്രതീക്ഷിത പ്രതിഷേധത്തിൽ സദസിലുണ്ടായിരുന്ന അതിഥികൾ ആദ്യം ഞെട്ടിയെങ്കിലും മമതയുടെ പ്രതികരണത്തെ അവർ കൈയ്യടിച്ചു കൊണ്ടാണ് സ്വീകരിച്ചത്.
'നമ്മുടെ സംസ്ഥാനത്ത് (പശ്ചിമ ബംഗാളിൽ) ശക്തി വർദ്ധിപ്പിക്കാൻ നിങ്ങളുടെ പാർട്ടിയോട് പറയുക, അങ്ങനെ അവർക്ക് ഞങ്ങളോടൊപ്പം പോരാടാൻ കഴിയും' എന്നായിരുന്നു മമതയുടെ മറുപടി. ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുമ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സദസിൽ ഉണ്ടായിരുന്നു.
മമത ബാനർജിയുടെ ലണ്ടൻ സന്ദർശന വേളയിൽ വ്യവസായവും വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും, സന്ദർശനത്തിലെ പ്രധാന ആകർഷണം കെല്ലോഗ് കോളേജിലെ ഈ പ്രസംഗമായിരുന്നു. അവിടെയാണ് പ്രതിഷേധവുമായി ഒരുകൂട്ടം വിദ്യാർത്ഥികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തിയത്.
എന്നാൽ സദസിലെ ശേഷിക്കുന്ന ആളുകളുടെ കൂട്ടായ പ്രതിഷേധത്തെത്തുടർന്ന് പ്രതിഷേധക്കാർ ഹാളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരാവുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സാമൂഹിക വികസനത്തെക്കുറിച്ച് കെല്ലോഗ് കോളേജിൽ സംസാരിക്കാനാണ് മമതയെ ക്ഷണിച്ചത്.
ആർജി കർ ആശുപത്രി കേസിനോടുള്ള പ്രതിഷേധക്കാരുടെ ചോദ്യത്തിന് മമത മറുപടി നൽകി. 'കുറച്ചുകൂടി ഉച്ചത്തിൽ സംസാരിക്കൂ, എനിക്ക് നിങ്ങളെ കേൾക്കാൻ കഴിയുന്നില്ല. നിങ്ങൾക്ക് പറയാനുള്ളത് എല്ലാം ഞാൻ കേൾക്കും. ഈ കേസ് തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് നിങ്ങൾക്കറിയാമോ? ഈ കേസ് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ കേന്ദ്രസർക്കാരിനാണ്, കേസ് ഇനി ഞങ്ങളുടെ കൈകളിലല്ല' എന്നായിരുന്നു മമതയുടെ മറുപടി.
അതേസമയം, ലണ്ടനിലെ പ്രവാസി ഇന്ത്യക്കാർക്ക് പുറമേ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മമതയുടെ പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. അതിനിടെ അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്തിൽ പരിപാടിയുടെ സംഘാടകർ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന് പിന്നാലെ പങ്കുവച്ച എക്‌സ് പോസ്‌റ്റിൽ മമത ബാനർജി ബംഗാൾ കടുവയെ പോലെ ആണെന്നായിരുന്നു ടിഎംസി വിശേഷിപ്പിച്ചത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications