ഗോരഖ്പൂരിൽ യോഗി ആദിത്യനാഥിനെതിരെ സുഭാവതി ശുക്ല; 24 പേരുടെ സ്ഥാനാർത്ഥി പട്ടികയുമായി എസ്പി
ദില്ലി; യു പി നിയമസഭ തിരഞ്ഞെടുപ്പിൽ പുതിയ 24 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സമാജ്വാദി പാർട്ടി. ഗൊരഖ്പൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഗൊരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സുഭാവതി ശുക്ലയെ ആണ് എസ് പി മത്സരിപ്പിക്കുന്നത്.

മുൻ ബി ജെ പി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യയാണ് സുഭാവതി ശുക്ല. ഈ ജനവരിയിൽ ആയിരുന്നു അവർ എസ് പി യിൽ ചേർന്നത്. സഭാവതിയെ യോഗിക്കെതിരെ മത്സരിപ്പിച്ചേക്കുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
നേരത്തേ 2018 ൽ യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗൊരക്പൂർ സീറ്റിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ ഉപേന്ദ്ര ദത്ത് ശുക്ല മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ പ്രവീൺ നിഷാദ് ആയിരുന്നു മണ്ഡലത്തിൽ ജയിച്ചത്. യോഗി ആദിത്യനാഥുമായി ഇടഞ്ഞതാണ് ഉപേന്ദ്രയുടെ പരാജയത്തിന് കാരണമായതെന്ന തരത്തിലായിരുന്നു അന്ന് ചർച്ചകൾ. അതേസമയം ഇതോടെ ഠാകൂർ-ബ്രാഹ്മണ വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന അതൃപ്തികൾ വർധിക്കാൻ കാരണമായി. 2020 മെയിലാണ് ശുക്ല അന്തരിച്ചത്. ബ്രാഹ്മണ സമുദായാംഗമായ സുഭാവതിയെ മത്സരിപ്പിക്കുന്നതോടെ മണ്ഡലത്തിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സമാജ്വാദി പാർട്ടി.
അതേസമയം ബി ജെ പിയുടെ ശക്തി കേന്ദ്രമായ ഗൊരഖ്പൂരിൽ വലിയ അത്ഭുദങ്ങൾ ഒന്നും സംഭവിക്കില്ലേങ്കിലും മത്സരം കടുപ്പിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യോഗിക്കെതിരായാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും മത്സരിക്കുന്നത്.
ഗൊരഖ്പൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ നിയമസഭയിലേക്കുള്ള യോഗിയുടെ കന്നി പോരാട്ടമാണ്. നേരത്തേ മധുരയിലോ അയോധ്യയിലോ യോഗി മത്സരിച്ചേക്കുമെന്നായിരുന്നു അഭ്യൂങ്ങൾ എങ്കിലും ഇതെല്ലാം തള്ളി ഗൊരഖ്പൂരിൽ യോഗിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.
സർക്കാരിനെതിരെ നിലനിൽക്കുന്ന ബ്രാഹ്മണ വിഭാഗത്തിന്റെ അതൃപ്തിക്ക് അയോധ്യയിലും മധുരയിലും യോഗിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു പാർട്ടി നടപടി. അതേസമയം കഴിക്കൻ യുപിയിലെ ഒബിസി നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കോടെ ഉടലെടുത്ത പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയെ തന്നെ ഗൊരഖ്പൂരിൽ മത്സരിപ്പിക്കാൻ തിരുമാനിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായാണ് യു പിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications