കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബോധ് കുമാര്‍ ജെയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍, സിഐഎസ്എഫില്‍ നിന്ന് വരവ്

Google Oneindia Malayalam News

ദില്ലി: സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ ജെയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. മഹാരാഷ്ട്ര മുന്‍ ഡിജിപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. റോയില്‍ ഒന്‍പത് വര്‍ഷത്തെ സേവനവും ജയ്‌സ്വാളിനുണ്ട്. അതേസമയം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തില്‍ ആറ് മാസത്തില്‍ താഴെ വിരമിക്കാന്‍ ബാക്കിയുള്ളവരെ പരിഗണിക്കേണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അതാണ് സുബോധ് കുമാറിന് അവസരം ലഭിക്കാന്‍ കാരണം.

1

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. ചുരുക്കപ്പട്ടികയില്‍ ബെഹ്‌റ ഇടംപിടിച്ചിരുന്നില്ല. അതേസമയം യോഗ്യതകളില്‍ ഏറ്റവും സീനിയോറിറ്റി സുബോധ് കുമാറിനായിരുന്നു. സശസ്ത്ര സീമാ ബല്‍ ഡിജി കെആര്‍ ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി കൗമുദി എന്നിവരായിരുന്നു അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ ചട്ടങ്ങള്‍ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചതും ജെസ്വാളിന് ഗുണകരമായി.

കേന്ദ്ര സര്‍ക്കാരിന് സിബിഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈസി മോദി എന്നിവരെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു താല്‍പര്യം. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നിലപാടോടെ ഇവര്‍ പുരത്തായി. വിരമിക്കാന്‍ ഒരു മാസം മാത്രം കാലാവധിയുള്ള ലോക്‌നാഥ് ബെഹ്‌റയും ഇതേ കാരണത്താല്‍ പുറത്തായി. 1985 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫീസറാണ് ജെസ്വാള്‍. ഋഷികുമാര്‍ ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചതോടെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്.

Recommended Video

cmsvideo
BJP Lakshadweep sent letter to Central government | Oneindia Malayalam

അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയ്ക്കായിരുന്നു പുതിയ ഡയറക്ടര്‍ വരുന്നത് വരെ സിബിഐയുടെ ചുമതല. 2006ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച സംഘത്തില്‍ മഹാരാഷ്ട്ര പോലീസ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

English summary
subodh kumar jaiswal cisf director appointed as cbi director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X