കര്‍താര്‍പൂരില്‍ പ്രവര്‍ത്തനം നിര്‍ത്തണം, പാകിസ്താനുമായി സംസാരമില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി!!
ചണ്ഡീഗഡ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ഇന്ത്യ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരുമായുള്ള എല്ലാ ബന്ധങ്ങളും റദ്ദാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. കര്‍താര്‍പൂരില്‍ ഇടനാഴിയിലെ പദ്ധതിയെല്ലാം ഇന്ത്യ ഉപേക്ഷിക്കണം. അവിടെ യാതൊരു പ്രവര്‍ത്തനവും വേണ്ട. രാജ്യതാല്‍പര്യം അതാണെന്നും, പാകിസ്താനുമായി ഒരു വിഷയത്തിലും ചര്‍ച്ച ഇല്ലെന്നും സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

രാജ്യ താല്‍പര്യമാണ് പ്രധാന വിഷയം. കര്‍താര്‍പൂര്‍ ഇടനാഴിയുമായി ഇന്ത്യ ഇനി മുന്നോട്ട് പോകേണ്ടതില്ല. എന്തൊക്കെ പ്രവര്‍ത്തനം അവിടെ നടന്നിട്ടുണ്ടെങ്കിലും, ഇപ്പോഴത് അവസാനിപ്പിക്കേണ്ടതാണ്. പാകിസ്താനുമായി ചര്‍ച്ച നടത്തുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ്. അവര്‍ക്ക് ഇന്ത്യയുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഒരവകാശവുമില്ല. അതുകൊണ്ട് പാകിസ്താനുമായി യാതൊരു വിധത്തിലുള്ള സംസാരത്തിനും ഇന്ത്യ തയ്യാറല്ലെന്നും സ്വാമി പറഞ്ഞു.
പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച സാധ്യമല്ലെന്ന് ലോകത്തിന് മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതുവരെ അവര്‍ തീവ്രവാദം അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തിയ പാകിസ്താനില്‍ കഴിയുന്നവരെ ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല. അവര്‍ പാകിസ്താന്‍ മണ്ണില്‍ സുരക്ഷിതമായി കഴിയുകയാണ്. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ കണ്ട് പാകിസ്താനുമായി യാതൊരു ബന്ധവും ഇന്ത്യക്കുണ്ടാവരുതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
കര്‍താര്‍പൂരിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയാല്‍, സിഖുക്കാരുടെ വികാരങ്ങള്‍ ഹനിക്കപ്പെടുമെന്ന് പറയുന്നത് തെറ്റാണ്. എനിക്ക് സിഖുക്കാരെ നന്നായി അറിയാം. അവര്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും സ്വാമി പറഞ്ഞു. പാകിസ്താന്റെ നീക്കങ്ങളും ഉദ്ദേശങ്ങളും തെറ്റാണെന്ന് സിഖ് വംശജര്‍ക്ക് അറിയാം. അവരായിരിക്കും ഈ നീക്കത്തെ ആദ്യം എതിര്‍ക്കുകയെന്നും സ്വാമി പറഞ്ഞു. അതേസമയം കര്‍താര്‍പൂര്‍ ഇടനാഴി ഗുരുദ്വാര ദര്‍ബാര്‍ സാഹിബുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് ഗുരു നാനാക്കിനെ അന്ത്യവിശ്രമ സ്ഥലമാണ്.












Click it and Unblock the Notifications