ധനകാര്യ സ്ഥാപനത്തിന് പേരിട്ടാൽ 15 ലക്ഷം രൂപ സമ്മാനം നേടാം; കേന്ദ്ര സർക്കാരിന്റെ ക്ഷണം നിങ്ങൾക്കും, ചെയ്യേണ്ടത്
ധനകാര്യ സ്ഥാപനത്തിന് പേരിട്ടാൽ 15 ലക്ഷം രൂപ സമ്മാനം നേടാം; കേന്ദ്ര സർക്കാരിന്റെ ക്ഷണം നിങ്ങൾക്കും
ന്യൂഡൽഹി: പേരിടൽ അത് വ്യക്തിക്കായാലും സ്ഥാപനത്തിനായാലും ഏറെ പ്രധാനപ്പെട്ട ഒരു കർമ്മമാണ്. അങ്ങനെ ഒരു സ്ഥാപനത്തിന് പേരിടാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? ചുമ്മാതെ വേണ്ട, നല്ല കലക്കൻ പേരാണെങ്കിൽ 15 ലക്ഷം രൂപ പോക്കറ്റിലിരിക്കും. ഇതൊരു സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യമൊന്നുമല്ല. കേന്ദ്ര സർക്കാരാണ് ഇത്തരത്തിലൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ
കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ സാമ്പത്തിക ബജറ്റിലാണ് വികസന ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങാൻ പദ്ധതിയിടുന്നതായി അറിയിച്ചത്. അടിസ്ഥാന വികസനത്തിന് തുക അനുവദിക്കുന്നതിനാണ് ഇത്തരത്തിൽ സ്ഥാപനങ്ങൾ തുടങ്ങുന്നത്. ഇതിന് പേര് നിർദേശിക്കുന്നവർക്കാണ് വമ്പൻ തുക സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎഫ്ഐയ്ക്കുവേണ്ടി പേര്, ടാഗ്‌ലൈൻ, ലോഗോ എന്നിവ നിർദേശിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ധനകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടാം സ്ഥാനംനേടുന്നവർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും. പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്‌ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ധനസഹായത്തിന്റെ പ്രാഥമിക ഉറവിടം ബാങ്കുകളായതിനാൽ ഈ പുതിയ നൂതന സമീപനം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. ഇപ്പോൾ, ഈ വികസന ധനകാര്യ സ്ഥാപനം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്നതിന് മാത്രം പ്രതിജ്ഞാബദ്ധവും ലക്ഷ്യബോധമുള്ളതുമായ ഒരേയൊരു സ്ഥാപനമായിരിക്കും. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെന്റ് ആക്റ്റ്, 2021 പ്രകാരമാണ് ഇത് പാർലമെന്റ് അംഗീകരിച്ചത്.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications