സൈനയ്ക്കെതിരായ അധിക്ഷേപം; സിദ്ധാര്‍ത്ഥിന് സമന്‍സ്
ചെന്നൈ : ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ നടന് സിദ്ധാര്‍ത്ഥിന് ചെന്നൈ പൊലീസിന്റെ സമന്‍സ്. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ചെന്നൈ പൊലീസ് സമന്‍സ് നല്‍കിയിരിക്കുന്നത്. സിദ്ധാര്ത്ഥിമന്റെ ട്വീറ്റിനോടനുബന്ധിച്ച് രണ്ട് കേസുകളാണ് ചെന്നൈ പൊലീസിന് ലഭിച്ചിരിക്കുന്നത്.
വിവരങ്ങള്‍ ആരായുന്നതിന് വേണ്ടിയാണ് സമന്‍സ് അയച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമന്‍സ് നല്കാന് വൈകിയത്. അദ്ദേഹത്തിന്റെ മൊഴി എങ്ങിനെ രേഖപ്പെടുത്തുമെന്ന് ആലോചിക്കുകയായിരുന്നുവെന്നും ഇതിന് ശേഷമാണ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ത്ഥ് സൈന നെഹ്വാളിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തെ അപലപിച്ച് സൈന നേഹ്വാള് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധാര്‍ത്ഥ് അധിക്ഷേപം നടത്തിയത്. സംഭവത്തില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, ഐടി നിയമത്തിലെ 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കൂടാതെ സിദ്ധാര്‍ത്ഥിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷന് സിദ്ധാര്‍ഥിനെതിരെ സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികള് നടത്തിയ ഈ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കുന്നുവെന്നും സൈന പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി എഴുതിയ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റാണ് വിവാദത്തിലായത്. ഇതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് സിദ്ധാര്‍ഥിനെതിരെ ഉയര്‍ന്നത്. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ, നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദര്‍, ബാഡ്മിന്റണ്‍ താരവും സൈനയുടെ ഭര്‍ത്താവുമായ പി കശ്യപ് തുടങ്ങി നിരവധി പേര് പ്രതിഷേധവുമായെത്തിയിരുന്നു. അതേസമയം സംഭവത്തില്‍ സൈനയോട് പരസ്യമായി മാപ്പ് പറഞ്ഞ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് പരാമര്‍ശത്തില്‍ സിദ്ധാര്‍ത്ഥ് ഖേദപ്രകടനം നടത്തിയത്.
താനെഴുതിയ ക്രൂരമായ തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നുവെന്നും നിരവധി പേര് ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഈ പ്രശ്നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ഥ് തന്റെ ഖേദപ്രകടനത്തില്‍ പറഞ്ഞിരുന്നു.
ഇതോടെ മാപ്പ് സ്വീകരിച്ചതായി സൈനയും പ്രതികരിച്ചിരുന്നു. സിദ്ധാര്‍ത്ഥ പരസ്യമായി മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നുമായിരുന്നു സൈനയുടെ പ്രതികരണം. പ്രസ്തുത ദിവസം ട്വിറ്ററില്‍ താന്‍ ട്രെന്‍ഡിംഗായപ്പോള്‍ അത്ഭുതപ്പെട്ടെന്നും സൈന പറഞ്ഞിരുന്നു. 'ഞാന്‍ സിദ്ധാര്‍ഥുമായി സംസാരിച്ചിട്ടില്ല. അദ്ദേഹം ക്ഷമ പറഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു സ്ത്രീയേയും ഇത്തരത്തില്‍ ലക്ഷ്യംവെയ്ക്കാന്‍ പാടില്ല' എന്നായിരുന്നു സൈനയുടെ പ്രതികരണം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications