കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍ ഇല്ലാതാവുമോ? ആയുസ്സ് ഇത്ര മാത്രം; ഭൂമിയും സുരക്ഷിതയല്ല, ലോകാവസാനം വരും, കാരണം ഇതാണ്!!

Google Oneindia Malayalam News

ദില്ലി: സൂര്യന്‍ പതിവില്ലാത്ത വിധം തിളച്ചുമറിയുകയാണ്. ശാസ്ത്രലോകം മൊത്തം ആശങ്കയിലാണ്. രണ്ട് കാര്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എത്രത്തോളം ഇത് നീളും. ഭൂമി സുരക്ഷിതമാണോ? എന്തായാലും രണ്ടും അപ്രവചനീയമാണ്. സൂര്യന്റെ പക്ഷേ എല്ലാ കാലത്തും കത്തി നില്‍ക്കുന്ന ഊര്‍ജ സ്രോതസ്സായി ഉണ്ടാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് സൂര്യനിലെ രാസമാറ്റങ്ങളാണ്. ഭൂമിയുടെ കാര്യവും അങ്ങനെ തന്നെയാണ്. മുമ്പ് നടന്ന കാര്യങ്ങള്‍ കൊണ്ട് ഭൂമിയിലെ പല ജീവജാലങ്ങളും അപ്രത്യക്ഷമായിരുന്നു. അതുപോലൊന്ന് ഇനിയും സംഭവിക്കില്ല എന്ന് ഉറപ്പ് പറയാനാവില്ല. വിശദമായ വിവരങ്ങളിലേക്ക്...

1

സൂര്യന്‍ അതിന്റെ മധ്യ യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. അതായത് ഒരു സൂര്യന്റെ ആയുസ്സിന്റെ പകുതി പിന്നിട്ടുവെന്ന് അര്‍ത്ഥം. അതാണ് സൂര്യനിലെ വിസ്‌ഫോടനങ്ങള്‍ക്ക് കാരണം. ഭൂമിയുടെ ഇതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. സൗര കൊടുങ്കാറ്റുകള്‍ റേഡിയോ തരംഗങ്ങളെ ശക്തമായി ബാധിക്കുന്നുണ്ട്. 4.57 ബില്യണ്‍ വര്‍ഷത്തോളം പ്രായമായി സൂര്യനെന്നാണ് കരുതുന്നത്. ഗയാ സ്‌പേസ് ക്രാഫ്റ്റാണ് സൂര്യന്റെയും കഴിഞ്ഞുപോയ കാലത്തെ കുറിച്ചും ഭാവിയെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയത്.

2

ഈ വര്‍ഷം ജൂണില്‍ പുറത്ത് വന്ന വിവരങ്ങള്‍ എല്ലാവരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. ആയിരക്കണക്കിന് നക്ഷത്രങ്ങളെ കുറിച്ചുള്ള വവിവരങ്ങളായിരുന്നു ഇത്. എത്രത്തോളം താപമേറിയതാണ് ഈ നക്ഷത്രങ്ങള്‍ എന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. എത്ര വലിപ്പമുണ്ടായിരുന്നു, എത്ര പിണ്ഡമുണ്ട് ഇതിന് എന്നെല്ലാം ഇതില്‍ വരും. ഇതില്‍ നിന്നാണ് ഭാവിയില്‍ ഏതൊക്കെ തരത്തില്‍ ഈ നക്ഷത്രങ്ങള്‍ പരിണമിക്കാമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനും മാറ്റങ്ങളുണ്ടാവാമെന്നാണ് കണ്ടെത്തല്‍.

3

യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നത് 4.57 ബില്യണ്‍ വര്‍ഷങ്ങളാണ് സൂര്യന്റെ പ്രായമെന്നാണ്. ഇതിലൂടെ സൂര്യന്‍ മധ്യവയസ്സിലെത്തി കഴിഞ്ഞു. സാധാരണ ഇത്രത്തോളം തിളച്ചുമറിയാത്ത സൂര്യനില്‍ സോളാര്‍ സൈക്കിളിനെ തുടര്‍ന്ന് മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച മാത്രം 17 സൗര സ്‌ഫോടനങ്ങളാണ് നടന്നത്. ഒന്‍പതോളം സണ്‍സ്‌പോട്ടുകളും പ്രകടമായി. ഭാവിയില്‍ സൂര്യന്റെ കോര്‍ മേഖലയില്‍ നിന്ന് ഹൈഡ്രജന്‍ ഇല്ലാതാവുമെന്നാണ് പറയപ്പെടുന്നത്. അതോടെ പ്രവര്‍ത്തന രീതി തന്നെ മാറും. ചുവന്ന നിറമുള്ള വലിയ നക്ഷത്രമായി സൂര്യന്‍ മാറും. ഇതോടെ സൂര്യന്റെ താപം മൊത്തത്തില്‍ കുറയും.

4

6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!

ഭൂമി അടക്കമുള്ള ഗ്രഹങ്ങളുടെ പ്രകാശ സ്രോതസ്സായ സൂര്യന്‍ ഇല്ലാതായാല്‍ വലിയ അപകടങ്ങള്‍ക്കും അത് വഴിവെക്കും. എങ്ങനെയാണ് സൂര്യന്റെ വീര്യം കുറഞ്ഞ് തുടങ്ങുകയെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്. ക്ഷീരപദത്തിന്റെ ചരിത്രമറിയണമെങ്കില്‍ കൂടുതല്‍ അന്തരീക്ഷ ഊഷ്മാവുള്ള നക്ഷത്രങ്ങളെ പരിശോധിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ താപനില വര്‍ധിക്കുന്നത് കൂടുതല്‍ പ്രായം ഈ നക്ഷത്രങ്ങള്‍ക്കുള്ളത് കൊണ്ടാണ്. ഡാറ്റാ അനാലിസിലൂടെ സൂര്യന്റെ ആയുസ്സും ശാസ്ത്രജ്ഞര്‍ പറയുന്നു.

5

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

സൂര്യന്റെ താപനിലയുടെ രൂക്ഷത എട്ട് ബില്യണ്‍ വര്‍ഷങ്ങള്‍ വരെ തുടരും. ഈ സമയത്തായിരിക്കും സൂര്യന്റെ ഏറ്റവും രൂക്ഷമായ താപനിലയുണ്ടാവുക. അതിന് ശേഷം സൂര്യന്റെ താപനില ഉരുകാന്‍ തുടങ്ങും. വളരെ കുറയുകയും ചെയ്യും. എന്നാല്‍ സൂര്യന്റെ വലിപ്പം വളരെ വലുതാകും. റെഡ് ജയന്റ് സ്റ്റാര്‍ എന്ന നിലയിലേക്ക് സൂര്യന്‍ മാറും. 1011 ബില്യണ്‍ വര്‍ഷങ്ങളാവുമ്പോള്‍ സൂര്യന്‍ അതിന്റെ അന്ത്യത്തിലേക്ക് എത്തും. സൂര്യന്റെ ഭ്രമണം അടക്കം പൂര്‍ത്തിയാവും. പതിയെ ഇല്ലാതാവുകയും ചെയ്യും.

6

ഈ സമയം തെളിച്ചം കുറച്ച ധവള നിറത്തിലുള്ള കുള്ളന്‍ നക്ഷത്രമായി മാറും. ഭൂമിക്കും സമാന രീതിയിലുള്ള അവസാനം ഉണ്ടാവാം. ഒരേ സമയം കരയില്‍ നിന്നും കടലില്‍ നിന്നും സുനാമികളും, ആകാശത്ത് നിന്ന് ഉല്‍ക്കകളും പതിച്ചാല്‍ ജീവജാലങ്ങള്‍ വരെ നശിച്ച് ഭൂമി ഇല്ലാതാവാം. മുമ്പ് ദിനോസറുകള്‍ ഇല്ലാതായത് ഇത്തരത്തിലാണ്. ആറര കോടി വര്‍ഷം മുമ്പാണിത്. ഇതിനെ ലോകാവസാനം എന്ന് വിളിക്കാം. എന്നാല്‍ ഉടന്‍ സംഭവിക്കില്ലെങ്കിലും, ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളത്. സുനാമിയും ഭൂകമ്പവും ഉല്‍ക്കാ പ്രവാഹവും ഒരുമിച്ച് വരുന്ന പ്രക്രിയയാണിത്.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

English summary
sun will end its life at the age of 1011 billion years, scientist prediction goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X