കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളീജിയം ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്യമാക്കുന്നു; വീണ്ടും തുറന്നടിച്ച് നിയമ മന്ത്രി!!

സുപ്രീം കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രവും കൊളീജിയവും തമ്മില്‍ ഇടഞ്ഞിരിക്കുകയാണ്. കേന്ദ്ര നിയമമന്ത്രി കടുത്ത വിമര്‍ശനങ്ങളാണ് കോടതിക്കെതിരെ നടത്തുന്നത്

Google Oneindia Malayalam News
SUPREME COURT

ദില്ലി: സുപ്രീം കോടതി കൊളീജിയത്തിനെതിരെ വീണ്ടും തുറന്നടിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ഇന്റിലജന്‍സ് ബ്യൂറോയുടെയും, റോയുടെയും വിവരങ്ങള്‍ കൊളീജിയം പരസ്യപ്പെടുത്തുന്നതായി മന്ത്രി ആരോപിച്ചു. ഇത് വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും മന്ത്രി വിമര്‍ശിച്ചു.

വളരെ ഗൗരവമേറിയ, രാജ്യ രഹസ്യങ്ങള്‍ ഉള്ള റിപ്പോര്‍ട്ടുകള്‍ കൊളീജിയം പരസ്യപ്പെടുത്തുന്നു. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇക്കാര്യം കൃത്യമായ സമയത്ത് തന്നെ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് റിജിജു പറഞ്ഞു.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

സുപ്രീം കോടതിയില്‍ പുതുതായി നിയമിക്കുന്ന ജഡ്ജിമാരുടെ വിഷയത്തിലാണ് കേന്ദ്രവും കൊളീജിയവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

കൊളീജിയം ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ കര്‍ശന നിര്‍ദേശം കേന്ദ്രത്തിന് നല്‍കിയിരുന്നു. കൊളീജിയം നല്‍കിയ പട്ടിക തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നായിരുന്നു നിര്‍ദേശം.

ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല, യാത്രയ്ക്ക് കാശ് വേണം, പൈസ വസൂല്‍ ട്രിപ്പ് ഉറപ്പ്

സര്‍ക്കാരിന്റെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു കൊളീജിയത്തിന്റെ നിര്‍ദേശം. സുപ്രീം കോടതി കൊളീജിയത്തിന്റെ പ്രമേയത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടും വിശദമായി പരാമര്‍ശിച്ചിരുന്നു.

അതാണ് ഇപ്പോള്‍ കേന്ദ്രത്തെയും മന്ത്രിയെയും ചൊടിപ്പിച്ചത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ സ്വഭാവത്തോടെയാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കുന്നത് ഒരിക്കല്‍ കൂടി ആലോചിച്ചിട്ട് വേണമെന്നും മന്ത്രി പറഞ്ഞു.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

നേരത്തെ സുപ്രീം കോടതി ഇന്റലിജന്‍സ് വിവരങ്ങളെ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ജുഡീഷ്യറിയുടെ സ്വാത്വന്ത്ര്യത്തെ കുറിച്ച് ഞാന്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ല.

കോടതിയെ വിധിയെ കുറിച്ച് ആരും പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. നിയമന നടപടികള്‍ ഭരണതലത്തില്‍ നടക്കേണ്ട കാര്യമാണ്. അതിന് കോടതിയുമായി വിധിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരാളും കോടതി വിധിയെ ധിക്കരിക്കുമെന്ന് പറയില്ല. എന്നാല്‍ ഭരണപരമായ കാര്യങ്ങള്‍ കോടതി വിധിയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളെ കുറിച്ചും മന്ത്രി സംസാരിച്ചു. 4.9 ലക്ഷം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇതിനായി സാങ്കേതികവിദ്യയെ ആശ്രയിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

ഈ കേസുകള്‍ യഥാക്രമം പരിഗണിച്ച് മുന്നോട്ട് പോകണമെങ്കില്‍ സാങ്കേതികവിദ്യയെ നമ്മള്‍ കൂട്ടുപിടിക്കണം. നമ്മളൊരു സങ്കീര്‍ണമായ ഘട്ടത്തിലാണ് ഉള്ളത്. നമ്മുടെ നീതി ന്യായ വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കോടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അക്കാര്യത്തില്‍ ഉറപ്പുനല്‍കാമെന്നും മന്ത്രി പറഞ്ഞു.

English summary
supreme court collegium publish intelligence information, minister blasts judiciary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X