കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.... നിര്‍ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. സെപ്റ്റംബര്‍ രണ്ട് വരെയാണ് സുപ്രീം കോടതി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. ഓഗസ്റ്റ് 26ന് ചിദംബരത്തിനെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന്റെ കാലാവധി അവസാനിക്കുന്നത് കൊണ്ടാണ് വീണ്ടും കസ്റ്റഡി നീട്ടാന്‍ സിബിഐ ആവശ്യപ്പെട്ടത്. അതേസമയം നിര്‍ണായക ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്.

1

അതേസമയം കസ്റ്റഡി അപേക്ഷയില്‍ സിബിഐ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇതുവരെ ചിദംബരത്തെ എത്ര സമയം ചോദ്യം ചെയ്‌തെന്ന് കോടതി ചോദിച്ചു. 55 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്ന് കോടതിയില്‍ സിബിഐ അറിയിച്ചു. അതേസമയം ചിദംബരം പതുക്കെയാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നും സിബിഐ പറഞ്ഞു.

നിര്‍ണായക കാര്യങ്ങള്‍ ഇനിയും അറിയാനുണ്ടെന്നും, കേസില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ചിദംബരത്തിന്റെ കസ്റ്റഡി നീട്ടേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു. അതേസമയം കൂടുതല്‍ ദിവസം വേണമെന്ന ആവശ്യം കോടതി തള്ളി. ചിദംബരത്തെ ഭാഗികമായിട്ടേ ചോദ്യം ചെയ്തിട്ടുള്ളൂ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് കോടതിയെ അറിയിച്ചു. കൂടുതല്‍ രേഖകളും തെളിവുകളുമായി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നടരാജ് പറഞ്ഞു.

എന്തുകൊണ്ടാണ് അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കേസ് ഡയറി കാണണമെന്നും കോടതി പറഞ്ഞു. അതേസമയം കേസില്‍ ഒരുപാട് രേഖകളുണ്ടെന്നും, നടരാജ് പറഞ്ഞു. എന്തുകൊണ്ടാണ് അഞ്ച് ദിവസം കസ്റ്റഡി മാത്രം ചോദിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ഇത്രയധികം ചോദ്യം ചെയ്യാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കൂടുതല്‍ ദിവസം ആവശ്യപ്പെടാത്തതെന്നും കോടതി ചോദിച്ചു.

 മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത് തരൂര്‍, കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും പ്രധാനമന്ത്രിക്ക് പിന്തുണ!! മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത് തരൂര്‍, കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും പ്രധാനമന്ത്രിക്ക് പിന്തുണ!!

English summary
supreme court extends chidambarams custody till sep 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X