ഇനിയും മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ച് കൂടേ; ചോദ്യവുമായി സുപ്രീം കോടതി
ന്യൂദല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ച് കൂടേ എന്ന് സുപ്രീം കോടതി. വിചാരണ പൂര്‍ത്തിയായെങ്കില്‍ മദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേ എന്നാണ് സുപ്രീം കോടതി ചോദിച്ചിരിക്കുന്നത്. ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രമാണ് ബാക്കിയുള്ളത്.
ഈ സാഹചര്യത്തില്‍, അബ്ദുല്‍ നാസര്‍ മദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതുണ്ടോ എന്നാണ് ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് പ്രോസിക്യൂഷനോട് ചോദിച്ചത്. നാളിത് വരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോ എന്നും കോടതി നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണം എന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരും എന്ന സൂചനയും സുപ്രീം കോടതി നല്‍കി. എന്നാല്‍ ഇതില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി മഅദനിയുടെ ഹര്‍ജി പരിഗണിക്കുന്ന് ഏപ്രില്‍ 13 ലേക്ക് മാറ്റുകയും ചെയ്തു.
ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുന്ന തന്റെ ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ചപ്രശ്‌നങ്ങളുണ്ടെന്നും മഅദനി കോടതിയെ അറിയിച്ചു. അതിനാല്‍ ചികിത്സയ്ക്കായി കേരളത്തിലേക്കു പോകണം എന്നും അവിടെ തങ്ങാന്‍ അനുവദിക്കണം എന്നുമാണ് മഅദനി നല്‍തിയ ഹര്‍ജിയില്‍ ഉള്ളത്. വിചാരണ നടപടി ഇഴയുകയാണെന്നും മഅദിനയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.
നേരത്തെ 2021 ലും മഅദനി സമാന ആവശ്യം സുപ്രീംകോടതിയോട് ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് വിചാരണ പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ യാതൊരു ഇളവും പാടില്ല എന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തുടക്കം മുതലേ ഉള്ള നിലപാട്. മഅദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ












Click it and Unblock the Notifications