പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി, ഉത്തരവ് അടുത്ത ആഴ്ച
ദില്ലി: വിവാദ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. മറ്റൊരു കേസ് പരിഗണിക്കവേ മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കേറ്റ് സിയു സിംഗിനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഈ ആഴ്ച തന്നെ പുറപ്പെടുവിക്കണം എന്നായിരുന്നു സുപ്രീം കോടതി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വിദഗ്ധ സമിതി രൂപീകരണത്തില്‍ ചില തടസ്സങ്ങളുണ്ടായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ആലോചിച്ചിരുന്ന ചിലര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറിയെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ വെളിപ്പെടുത്തി. അടുത്ത ആഴ്ചയോടെ വിദഗ്ധ സമിതി രൂപീകരിക്കാനും അതുമായി ബന്ധപ്പെട്ട ഉത്തരവിറക്കാനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പെഗാസസ് എന്ന ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ മുന്നൂറിലധികം പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശകരായ പ്രതിപക്ഷ നേതാക്കളും പ്രമുഖ മാധ്യമപ്രവര്‍ത്തകരും അടക്കമുളളവര്‍ ഇത്തരത്തില്‍ നിരീക്ഷിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, മാധ്യമപ്രവര്‍ത്തകനും എംപിയുമായ ജോണ്‍ ബ്രിട്ടാസ് അടക്കമുളളവരാണ് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
ഹര്‍ജികള്‍ പരിഗണിക്കവേ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ വിമശിച്ചിരുന്നു. ഹര്‍ജികളില്‍ ആരോപിക്കപ്പെടുന്നത് പോലെ ഇന്ത്യന്‍ പൗരന്മാരെ പെഗാസസ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നോ എന്നും അത് നിയമപരമാണോ എന്നും മാത്രമാണ് അറിയേണ്ടതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. പെഗാസസ് ഉപയോഗിച്ച് നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയോ എന്നുളള ചോദ്യത്തിന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത്. സർക്കാർ നിലപാടിനോട് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
പെഗാസസ് വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ച് വെയ്ക്കാന്‍ ഇല്ലെന്ന് സോളിസിറ്ററി ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ആരോപണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കുന്നതിനോടും സര്‍ക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചു. കേന്ദ്രം ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ ഏതെന്ന് വെളിപ്പെടുത്തുന്നത് ഭീകരര്‍ മുതലെടുക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട കോടതി വിഷയം പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications