കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളും ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തില്‍ ചേര്‍ന്നോ, നീരവിന്‍റെ തട്ടിപ്പില്‍ ട്രോളുമായി സുപ്രീംകോടതി

കേസില്‍ ട്രോളിയെങ്കിലും പ്രതിയോട് നാട്ടില്‍ വരേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: വമ്പന്‍ വ്യവസായികള്‍ തട്ടിപ്പ് നടത്തി നാടുവിടുന്നത് ശീലമാക്കിയതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പലരും വിമര്‍ശനവും പരിഹാസവുമായി വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ സുപ്രീംകോടതിയും സര്‍ക്കാരിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്.

മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്ന സമയത്താണ് കോടതിയിലാകെ ചിരിയുണര്‍ത്തിയ പരാമര്‍ശമുണ്ടായത്. അതേസമയം സുപ്രീംകോടതിയുടെ പരാമര്‍ശം ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തലുണ്ട്.

ക്വിറ്റ് ഇന്ത്യക്കാര്‍

ക്വിറ്റ് ഇന്ത്യക്കാര്‍

നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട സംഭവം പരാമര്‍ശിച്ചായിരുന്നു സുപ്രീംകോടതി ആരംഭിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മറ്റൊരു കേസിന്റെ വാദത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ ഇയാളും ബാങ്ക് തട്ടിപ്പുകാരെ പോലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ എന്നായിരുന്നു കോടതിയുടെ രസകരമായ പരാമര്‍ശം.

വിദേശത്ത് താമസം

വിദേശത്ത് താമസം

മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ പ്രതി എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വിദേശത്താണെന്ന് അഭിഭാഷകന്‍ പറഞ്ഞത് കോടതിയെ ചിരിപ്പിച്ചത്. ഇതിനുള്ള മറുപടിയില്‍ പിഎന്‍ബിയില്‍ നീരവ് മോദി നടത്തിയ തട്ടിപ്പും കോടതി ഉള്‍പ്പെടുത്തി. എന്നാല്‍ തന്റെ കക്ഷി പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അറസ്റ്റ് വേണ്ട

അറസ്റ്റ് വേണ്ട

കേസില്‍ ട്രോളിയെങ്കിലും പ്രതിയോട് നാട്ടില്‍ വരേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നേരത്തെ കര്‍ണാടക ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ കര്‍ണാടക പോലിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രതിപക്ഷം

പ്രതിപക്ഷം

കോടതിയുടെ പരാമര്‍ശം കൂടി വന്നതോടെ പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയവര്‍ക്ക് രാജ്യം വിടാന്‍ സര്‍ക്കാര്‍ ഒത്താശചെയ്യുന്നുവെന്ന് സുപ്രീം കോടതി വരെ പറഞ്ഞ് തുടങ്ങിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഏത്രയും പെട്ടെന്ന് ഇവരെയെല്ലാം അറസ്റ്റ് ചെയ്യുകയും സര്‍ക്കാരിനുണ്ടായ നഷ്ടം പരിഹരിക്കുകയും വേണമെന്നും ആവശ്യമുണ്ട്.

മടങ്ങിവരവ് പണം തിരിച്ചടയ്ക്കാനുള്ള പദ്ധതികളുമായി മതി: പിഎന്‍ബിയ്ക്ക് താക്കീതിന്റെ സ്വരം!!മടങ്ങിവരവ് പണം തിരിച്ചടയ്ക്കാനുള്ള പദ്ധതികളുമായി മതി: പിഎന്‍ബിയ്ക്ക് താക്കീതിന്റെ സ്വരം!!

ഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കിഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കി

മധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധുമധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധു

English summary
supreme cotur mocks pnb scam and nirav modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X