കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം'; ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം എന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം എന്നാണ് ഹര്‍ജി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സര്‍ക്കാരിനും ആണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസിന്‍ മേല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സയ്യദ് വാസിം റിസ്‌വി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

1

ജനപ്രാതിനിധ്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടാന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍ മുസ്ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്.

'ഇനി രാമന്‍പിള്ളയുടെ വാദത്തിന് ബലം കൂടും.. ഹണി വര്‍ഗീസിന്റെ നിലപാട് ഇപ്പോള്‍ മനസിലായി'; രാഹുല്‍ ഈശ്വര്‍<br />'ഇനി രാമന്‍പിള്ളയുടെ വാദത്തിന് ബലം കൂടും.. ഹണി വര്‍ഗീസിന്റെ നിലപാട് ഇപ്പോള്‍ മനസിലായി'; രാഹുല്‍ ഈശ്വര്‍

2

ഇത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണം എന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ലെ ബാധകം എന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ആരാഞ്ഞു.

8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്

3

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്കും നിബന്ധന ബാധകമാണ് എന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തില്‍ നിന്ന് മുസ്ലിം ലീഗിന് ലോക്സഭയിലും, രാജ്യസഭയിലും അംഗങ്ങളുണ്ട്. എന്നാല്‍ മുസ്ലീം ലീഗിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

4

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

ഹര്‍ജിയില്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനോടും, കേന്ദ്ര സര്‍ക്കാരിനോടും ഒക്ടോബര്‍ 18-ന് അകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

English summary
Supreme Court notice on petition to ban political parties including Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X