'ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്' എംഎൽഎയെ വിരട്ടി സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒഡീഷ എംഎല്‍എയ്ക്ക് സുപ്രീംകോടതിയുടെ ശാസന. എംഎല്‍എ 'ഒരു വർഷം മണ്ഡലത്തിൽ കാല് കുത്തരുതെന്ന്' സുപ്രീംകോടതി ഉത്തരവിട്ടു.ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനോട് നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ജില്ല കളക്ടറുടെ അനുമതിയില്ലാതെ വിലക്കുള്ള കാലത്തോളം മണ്ഡലത്തിലേക്ക് കടക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം.ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി പ്രസ്താവത്തിലാണ് കോടതിയുടെ ശാസന. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഉള്ള സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കരുതെന്നും കോടതി വ്യക്തമാക്കി. നേരത്തെ പ്രശാന്ത് കുമാറിന്റെ ജാമ്യാപേക്ഷ ഒഡീഷ് ഹൈക്കോടതി തള്ളിയിരുന്നു.

രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കരുത്, സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളിന്‍മേലാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് മറ്റേതു ജാമ്യ വ്യവസ്ഥകള്‍ വേണമെങ്കിലും ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്.ചിൽക തടാകത്തിനു സമീപം, ഭാൻപുർ പഞ്ചായത്ത് കെട്ടിടത്തിനു മുന്നിൽ 200ഓളം ബിജെപി പ്രവർത്തകർ ജാഥ നടത്തുന്നതിനിടെ ജഗ്ദേവ് എംഎൽഎ സ്ഥലത്തെത്തുകയായിരുന്നു.
കെട്ടിടത്തിനു സമീപത്തേക്കു വാഹനം എടുക്കാൻ ശ്രമിച്ച എംഎൽഎയെ പാർട്ടി പ്രവർത്തകര്‍ ചേർന്നു തടഞ്ഞു. തുടര്‍ന്ന് എംഎൽഎ ആക്സിലേറ്ററിൽ കാലമർത്തി വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. പരുക്കേറ്റ 24 പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ളവര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.കഴിഞ്ഞ വർഷം ബിജെപി ദലിത് നേതാവിനെ തല്ലിച്ചതച്ചതിനെ തുടർന്നാണ് പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനേ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തത്.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications