'അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല', അംബാനി കുടുംബത്തിന് സുരക്ഷ തുടരണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അംബാനി കുടുംബത്തിനുള്ള സുരക്ഷ തുടരണമെന്ന് സുപ്രീം കോടതി. സർക്കാർ സുരക്ഷ വിന്യസിച്ചതിനെ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയും അതേത്തുടർന്നുണ്ടായ ഇടക്കാല ഉത്തരവുകളും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‍റെതാണ് വിധി.
നിലവിലെ രീതി പോലെ സുരക്ഷ സംവിധാനങ്ങൾ നിലനിർത്തുന്നതിനുള്ള ചെലവുകൾ അംബാനി കുടുംബം വഹിക്കുമെന്നും ബെഞ്ച് പറഞ്ഞു."ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം. ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ലന്ന് വിധി പ്രസ്താവത്തിനിടെ ബെഞ്ച് പറഞ്ഞു."ഹരജിക്കാരന് ഈ ഭീഷണിയെക്കുറിച്ച് ഇതിനകം തന്നെ അറിയാം, അതുകൊണ്ടാണ് അംബാനി കുടുംബത്തിന് മതിയായ സുരക്ഷ ഒരുക്കുന്നത്. കൂടാതെ, ബോംബെ ഹൈക്കോടതിയും നേരത്തെ അംബാനി കുടുംബത്തിന്‍റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ആവശ്യകത അംഗീകരിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇവർക്ക് സുരക്ഷ നൽകുന്നത് റദ്ദാക്കണമെന്ന ഹർജി തള്ളുകയാണ്. ഈ സാഹചര്യത്തിൽ, ഒരു മൂന്നാം കക്ഷി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഈ പ്രശ്നം പരിഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, " സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു. ബികാഷ് സാഹ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതി മെയ് 31, ജൂൺ 21 തീയതികളിൽ രണ്ട് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഭീഷണിയെക്കുറിച്ചുള്ള ധാരണയും വിലയിരുത്തൽ റിപ്പോർട്ടും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സൂക്ഷിക്കുന്ന ഫയൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.
അംബാനിക്കും ഭാര്യയ്ക്കും മക്കൾക്കും സുരക്ഷ അനുവദിച്ചതിനെതിരെയാണ് ഹർജിക്കാരൻ പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ജൂൺ 29ന് ത്രിപുര ഹൈക്കോടതിയുടെ ഉത്തരവുകൾ സുപ്രീം കോടതിയിലെ അവധിക്കാല ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ത്രിപുരയിലെ പൊതുതാൽപര്യ ഹർജിക്കാരനായ ബികാഷ് സാഹയ്ക്ക് മുംബൈയിലുള്ള വ്യക്തികളുടെ സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications