രജിസ്റ്റർ വിവാഹം പരസ്യപ്പെടുത്തെരുതെന്ന മലയാളി യുവതിയുടെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മലയാളിയായ ആതിര ആര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിവാഹിതരാകാന്‍ പോകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആതിര സുപ്രീംകോടതിയെ സമീപിച്ചത്.
സെപ്ഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 6(2),6(3) ,സെക്ഷൻ 7,8,9 10 എന്നിവയാണ് ഹർജിക്കാരി ചോദ്യം ചെയ്തത്. വിവാഹത്തിൽ എതിർപ്പ് അറിയിക്കാൻ അടക്കം വ്യവസ്ഥകൾ നിയമത്തിലുണ്ട്. എന്നാൽ ഈ നിയമം മിശ്രവിവാഹതിരായ ആളുകൾക്ക് ദോഷകരമായി വരുന്നെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ 30 ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.അതില്‍ വിവാഹിതരാകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്.ഈ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ ശേഷം ഓഫീസിന്റെ ചുമരില്‍ പതിക്കണം. വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസിലാണ് ഇത് പതിക്കേണ്ടത്.

വ്യവസ്ഥകൾ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ന്നാൽ നിയമത്തിൽ നിലവിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയാണ് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.ഹർജിക്കാരി നിലവിൽ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ മുസ്സീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ഹർജിക്കാരിയെന്ന് മുതിർന്ന ആഭിഭാഷകൻ രവി ശങ്കർ ജൻഡാലാ കോടതിയെ അറിയിച്ചു.

കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട് , അഭിഭാഷക അനുപമ സുബ്രഹ്മണ്യം എന്നിവരാണ് ഹർജി സമർപ്പിച്ചത്. നേരത്തെ ബാംഗ്ലൂരിൽ താമസിക്കുന്ന ഹർജിക്കാരി ആതിരയും ഷമീമും വിവാഹിതരായിരുന്നു. ഇതിന് പിന്നാലെ ഇവർക്കതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന ആതിരയും ഷമീമും വിവാഹം രജിസ്റ്റർ ചെയ്തത് കോഴിക്കോട് ആയിരുന്നു.

തങ്ങളെ പോലെ നിരവധി പേരുടെ വിവരങ്ങളും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തയോടൊപ്പം പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതിയുമായി ആതിര രംഗത്ത് വുന്നത്. അതേസമയം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചിരുന്നു. മിശ്രവിവാഹം രജിസ്റ്റർ ചെയ്ത ആതിരയും ഷമീമും സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications