തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങള്‍ അപമാനകരം; ബിജെപി ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരസ്യ വിവാദത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. സുപ്രീം കോടതി നല്‍കിയ ഹര്‍ജി തള്ളി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തൃണമൂലിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിന് എതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.
കല്‍ക്കത്ത ഹൈക്കോടതി നേരത്തെ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്തിനാണ് ഞങ്ങള്‍ ഈ ഹര്‍ജിയില്‍ ഇടപെടുന്നതെന്ന് കോടതി ചോദിച്ചു. ഞങ്ങള്‍ ആ പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഇത് ടിഎംസി അപമാനിക്കുന്നതാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.

നിങ്ങളാണ് മികച്ചതെന്ന് പറയുന്നതില്‍ തെറ്റില്ല. പക്ഷേ ഇതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യപ്പെട്ടുന്നില്ല. നിങ്ങളുടെ എതിരാളി ഒരിക്കലും നിങ്ങളുടെ ശത്രുവല്ലെന്നും ജസ്റ്റിസ് ജെകെ മഹേശ്വരി, കെവി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി തള്ളി കോടതി, ബിജെപിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്ന പരസ്യങ്ങള്‍ ബിജെപി പ്രസിദ്ധീകരിക്കാന്‍ പാടില്ല, പ്രത്യേകിച്ച് നിശബ്ദ പ്രചാരണ സമയത്തെന്നും കല്‍ക്കത്ത ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. പരസ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അപമാനിക്കുന്ന തരത്തിലാണ്.
എതിരാളികളെ മോശക്കാരാക്കുന്ന വ്യക്തിപരമായ ആക്രമണമാണിതെന്നും ജസ്റ്റിസ് സഭ്യസാച്ചി ഭട്ടാചാര്യ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തൃണമൂലിന്റെ പരാതി കൃത്യ സമയത്ത് പരിഗണിക്കുന്നതില്‍ തീര്‍ത്തും വീഴ്ച്ച വരുത്തിയെന്നും ഹൈക്കോടതി പറഞ്ഞു.












Click it and Unblock the Notifications