സോഷ്യല്‍ മീഡിയയില്‍ സമാന്തര ചര്‍ച്ചകള്‍ വേണ്ട, പെഗാസസ് വിഷയത്തില്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി
ദില്ലി: പെഗാസസ് വിഷയത്തില്‍ സമാന്തര ചര്‍ച്ചകളില്‍ നിന്ന് ഹര്‍ജിക്കാര്‍ വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയയില്‍ ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേണ്ടെന്നാണ് നിര്‍ദേശം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. നിയമവ്യവസ്ഥയില്‍ വിശ്വസിക്കണമെന്നും അനാവശ്യ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ അടക്കം വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
നിങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ടോ അതെല്ലാം കോടതിയില്‍ പറയണമെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരായ മാധ്യമപ്രവര്‍ത്തകരോടും പ്രതിപക്ഷ നേതാക്കളോടും ആവശ്യപ്പെട്ടു. അതേസമയം പെഗാസസ് വിഷയം അടുത്ത തിങ്കളാഴ്ച്ചത്തേക്ക് പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ് കോടതി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. നേരത്തെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ മാധ്യമറിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ ഗുരുതരമായ കാര്യമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന് നനിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ അടക്കം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും അതാണ്.
ആരും പരിധി ലംഘിക്കാന്‍ പാടില്ല. എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാനുള്ള അവസരം കോടതി നല്‍കും. ചര്‍ച്ചകള്‍ക്ക് കോടതി എതിരല്ല. ഈ കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇവിടെയാണെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. മൂന്ന് ഹര്‍ജികളാണ് പെഗാസസ് വിഷയത്തില്‍ കോടതിക്ക് മുന്നിലുള്ളത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശി കുമാറും നല്കിയ ഹര്‍ജിയാണ് ആദ്യത്തേത്. അഭിഭാഷകന് എംഎല് ശര്‍മയാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്. സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നല്കിയ ഹര്‍ജിയും ഇതിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
അതേസമയം പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രതിഷേധത്തിലാണ്. മണ്‍സൂണ്‍ സെഷന്റെ രണ്ട് ആഴ്ച്ചകളാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള അനുമതി പോലും നല്‍കിയിരുന്നില്ല. സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കറും അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം തുടര്‍ന്നത്. രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും കേന്ദ്ര മന്ത്രിമാരും അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് വിദേശ മാധ്യമ സൃഷ്ടി മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications