കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായര്‍ ബാങ്ക് തുടങ്ങണമെന്ന് സുരേഷ് ഗോപി, 'രണ്ട് കോടി' കൊടുക്കുമെന്ന് മോഹന്‍ലാല്‍?

Google Oneindia Malayalam News

ദില്ലി: നായന്മാര്‍ സംവരണം ആവശ്യപ്പെടുന്നതിന് പകരം സ്വയം ശാക്തീകരിയ്ക്കുകയാണ് വേണ്ടതെന്ന് നടന്‍ സുരേഷ് ഗോപി. ഗ്‌ളോബല്‍ എന്‍എസ്എസ് സമ്മേളനത്തില്‍ സംസാരിയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നായര്‍ ബാങ്ക്' എന്ന ആശയവും സുരേഷ് ഗോപി മുന്നോട്ട് വച്ചു. എല്‍കെ അദ്വാനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

താന്‍ ജോലി ചെയ്ത് കിട്ടുന്നതില്‍ ഒരു വിഹിതം നായര്‍ ബാങ്കിന് വിഹിതമായി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ഒരു കോടി കൊടുത്താല്‍ രണ്ട് കോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാദ്ഗാനം. മന്നത്തു പത്മനാഭവന്‍ വിഭാവനം ചെയ്ത എല്ലാവര്‍ക്കും തുല്യത എന്ന തത്വം നിറവേറണമെങ്കില്‍ നായന്മാര്‍ സ്വന്തമായ സംവരണ തത്വം ആവിഷ്‌കരിയ്ക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നായര്‍ ബാങ്ക്

നായര്‍ ബാങ്ക്

സ്വയം ശാക്തീകരണത്തിന്റെ ഭാഗമായി നായര്‍ ബാങ്ക് തുടങ്ങണമെന്ന് ഗ്‌ളോബല്‍ എന്‍എസ്എസ് സമ്മേളനത്തിലാണ് നടന്‍ സുരോഷ് ഗോപി ഇത്തരമൊരു ആശയം മു്‌ന്നോട്ട് വച്ചത്

നൂറോ ഇരുനൂറോ കോടി

നൂറോ ഇരുനൂറോ കോടി

സ്വയം സംവരണ തത്വം ആവിഷ്‌കരിയ്ക്കുന്നതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ ബാങ്ക്

ഒരു കോടി

ഒരു കോടി

താന്‍ ഒരു കോടി രൂപ ബാങ്കിനായി കൊടുത്താല്‍ രണ്ട് കോടി തരാമെന്നാണ ്‌മോഹന്‍ലാലിന്റെ വാഗ്ദാനം

ചോദ്യം ചെയ്യേണ്ട

ചോദ്യം ചെയ്യേണ്ട

ആരും ചങ്ങനാശ്ശേരിയെ ചോദ്യം ചെയ്യേണ്ടെന്നും സുരേഷ് ഗോപി

 മോഹന്‍ലാല്‍ മാത്രമല്ല

മോഹന്‍ലാല്‍ മാത്രമല്ല

മോഹന്‍ലാല്‍ മാത്രമല്ല സംവിധായകന്‍ പ്രിയ ദര്‍ശനും പദ്ധതിയുമായി സഹരിയ്ക്കാമെന്നേറ്റു

 ജാതിയ്ക്കും മതത്തിനും

ജാതിയ്ക്കും മതത്തിനും

ജാതിയ്ക്കും മതത്തിനും അതീതമായി വാതില്‍ തുറന്നിട്ട സംഘടനയാണ് എന്‍എസ്എസ് എന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍, രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി വേണു രാജാമണി, സംവിധായകന്‍ മേജര്‍ രവി, ഗ്‌ളോബല്‍ എന്‍എസ്എസ് പ്രസിഡന്റ് വിശ്വനാഥന്‍ വെണ്ണിയില്‍, സെക്രട്ടറി ജനറല്‍ എകെജി പിള്ള തുടങ്ങിയവരും സംസാരിച്ചു.

English summary
Suresh Gopi put forward an idea about 'Nair Bank' in Global NSS Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X