'സുശാന്ത് പൊട്ടിക്കരഞ്ഞു, ബോധം കെട്ട് വീണു, ഇത്രയും തകർന്ന് കണ്ടിട്ടില്ല', ചർച്ചയായി വെളിപ്പെടുത്തൽ
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണത്തില്‍ ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ദിശയുടെ അച്ഛന്‍ സതീഷ് സാലിയന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ദിശയുടെ മരണം കൊലപാതകം ആണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫ്‌ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്നും വീണു മരിച്ചുവെന്ന് പറയുന്ന ദിശയുടെ മൃതദേഹത്തില്‍ അത്ര വലിയ വീഴ്ചയുടെ പരിക്കുകള്‍ ഇല്ലാത്തത് സംശയമുണ്ടാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല മരണസമയത്ത് ദിശയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നുവെന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും എന്നാല്‍ പിന്നീട് മോര്‍ച്ചറിയില്‍ നിന്ന് അടക്കമുളള ചിത്രങ്ങളില്‍ വസ്ത്രം ധരിച്ചിരിക്കുന്നതിലെ വൈരുധ്യവും കോടതി എടുത്ത് പറഞ്ഞു. ദിശ മരണത്തിന് മുന്‍പ് കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന മരണത്തില്‍ നടന്നിട്ടുണ്ടെന്നും സതീഷ് സാലിയന്‍ ആരോപിക്കുന്നു.

ദിശയുടെ മരണത്തിനും സുശാന്തിന്റെ മരണത്തിനും തമ്മില്‍ ബന്ധമുണ്ടെന്നും സതീഷ് പറയുന്നുണ്ട്. ഇരുവരുടേയും മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ സുശാന്തിനെ കുറിച്ച് സുഹൃത്തും റൂംമേറ്റും ആയിരുന്ന സിദ്ധാര്‍ത്ഥ് പിധാനി 2020ല്‍ പറഞ്ഞ ചില കാര്യങ്ങളും വീണ്ടും വൈറലാവുകയാണ്.
ദിശയുടെ മരണത്തിന് ശേഷം തന്റെ പേരും ചേര്‍ത്ത് വാര്‍ത്തകള്‍ വന്നതില്‍ സുശാന്ത് വളരെ അസ്വസ്ഥനായിരുന്നുവെന്ന് സൂം ടിവിക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. ദിശയുടെ മരണവാര്‍ത്തകളില്‍ ചിലതില്‍ അവര്‍ സുശാന്തിന്റെ മാനേജര്‍ ആണെന്ന് പറയുന്നതില്‍ താരം അസ്വസ്ഥനായിരുന്നു. ദിശ വളരെ കുറഞ്ഞ കാലം മാത്രമാണ് സുശാന്തിന്റെ മാനേജറായിരുന്നത്. ഒരു തവണ മാത്രമേ അവര്‍ തമ്മില്‍ കണ്ടിട്ട് പോലും ഉളളൂ എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
വാര്‍ത്തകളിലെല്ലാം പറയുന്നത് സുശാന്തിന്റെ മാനേജര്‍ ദിശ എന്നാണ്. ആ ദിവസം മുഴുവന്‍ സുശാന്ത് കരയുകയായിരുന്നു. റിയ പോയതിന് ശേഷം സുശാന്തിനൊപ്പം താമസിച്ച് അദ്ദേഹത്തെ നോക്കിയിരുന്നത് സഹോദരി മീതു സിംഗ് ആയിരുന്നു. ദിശയുടെ മരണം സുശാന്തിനെ വല്ലാതെ ബാധിച്ചിരുന്നു. ഞങ്ങളുടെ കൂടെ ഇരിക്കുമ്പോള്‍ സുശാന്ത് ബോധം കെട്ട് വീണു.
സുശാന്ത് അന്ന് പൊട്ടിക്കരയുകയായിരുന്നു. അങ്ങനെ ഒരിക്കലും സുശാന്തിനെ കണ്ടിട്ടില്ല. ദിശ അങ്ങനെ ചെയ്തത് സുശാന്തിന്റെ തെറ്റല്ല എന്ന് പറഞ്ഞ് സഹോദരിയായ മീതു അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. സുശാന്തിന്റെ അവസ്ഥ എത്രമാത്രം മോശമാണെന്ന് അന്ന് അവിടെ ഉണ്ടായിരുന്നവര്‍ക്കെല്ലാം മനസ്സിലായി. അന്ന് രാത്രി സുശാന്ത് തന്നോട് അദ്ദേഹത്തിന്റെ മുറിയില്‍ നില്‍ക്കാന്‍ പറഞ്ഞുവെന്നും സുശാന്ത് ഉറങ്ങിയ ശേഷമാണ് താന്‍ സ്വന്തം മുറിയിലേക്ക് പോയത് എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.



Click it and Unblock the Notifications