Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിക്കൊപ്പമുള്ള സുശാന്തിന്റെ ആ ചിത്രവും നടന്നില്ല... പൂര്‍ത്തിയാക്കിയത് 12 സ്വപ്‌നങ്ങള്‍, 3 പേരെ

മുംബൈ: സുശാന്ത് സിംഗിന്റെ മരണം ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ ഓരോന്നായി സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ തുറന്ന് പറയുകയാണ്. കാമുകിക്കൊപ്പമുള്ള ഒരു സിനിമ സുഷാന്ത് ആഗ്രഹിച്ചിരുന്നുവെന്നാണ് സംവിധായകരും പറയുന്നത്. എന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പേയാണ് സുശാന്ത് ജീവനെടുത്തത്. അതേസമയം നടി കൊയ്‌ന മിത്ര അടക്കമുള്ളവര്‍ കരണ്‍ ജോഹറിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. ആയിരം സുശാന്തുമാര്‍ ഉണ്ടെന്നാണ് അവര്‍ കുറിച്ചത്.

സുശാന്തിന്റെ പ്രണയം

സുശാന്തിന്റെ പ്രണയം

റിയ ചക്രവര്‍ത്തിയുമായി സുശാന്തിന് പ്രണയുണ്ടായിരുന്നു എന്നത് ചര്‍ച്ചയായ കാര്യമാണ്. എന്നാല്‍ ഇവര്‍ സുഹൃത്തുക്കളാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരും ഒരു സിനിമയില്‍ വരാന്‍ ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് സുഷാന്തിനായിരുന്നു ഈ ആഗ്രഹം. റൂമി ജഫ്രിയുടെ റൊമാന്റിക് കോമഡി ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ ആ ആഗ്രഹം ഒരിക്കലും നടന്നില്ല. അതിന് മുമ്പേയാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.

സംവിധായകന്‍ പറയുന്നു

സംവിധായകന്‍ പറയുന്നു

സുഷാന്തും റിയക്കുമൊപ്പമുള്ള ചിത്രത്തെ കുറിച്ചും സംവിധായകന്‍ റൂമി ജഫ്രി പറയുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായിരുന്നു. മെയില്‍ ഷൂട്ടിംഗ് തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാരണം അത് മുടങ്ങുകയായിരുന്നു. എനിക്ക് വലിയ നഷ്ടങ്ങളാണ് അടുത്തിടെ സംഭവിച്ചത്. ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍, വാജിദ് ഖാന്‍, ഇപ്പോള്‍ സുഷാന്തും എന്നെ വിട്ട് പോയി. എന്റെ മനോനില തെറ്റിയിരിക്കുകയാണ്. എന്റെ പിതാവ് ഭോപ്പാലിലേക്ക് തിരിച്ച് വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റൂമി പറഞ്ഞു.

നൃത്തരംഗങ്ങള്‍ ഒരുക്കിയിരുന്നു

നൃത്തരംഗങ്ങള്‍ ഒരുക്കിയിരുന്നു

സിനിമയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങാനിരിക്കുകയായിരുന്നു. അതിന് ശേഷം ലണ്ടനില്‍ വെച്ച് ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. നവംബറോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമായിരുന്നു. സുശാന്തിന്റെ നൃത്തരംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നൃത്തത്തിലെ കഴിവ് നന്നായി അടയാളപ്പെടുത്തുന്ന ചിത്രമാവുമായിരുന്നു ഇത്. അദ്ദേഹം മികച്ച ഡാന്‍സറായിരുന്നു. അദ്ദേഹത്തിന്റെ മാത്രമായി ഒരു ഡാന്‍സ് നമ്പറും ചിത്രത്തിലുണ്ടായിരുന്നുവെന്നും റൂമി വ്യക്തമാക്കി.

അവന് സുഹൃത്തുക്കളില്ലായിരുന്നു

അവന് സുഹൃത്തുക്കളില്ലായിരുന്നു

സുശാന്ത് അഭിനയത്തിലേക്ക് തിരിച്ചുവരാനായി ആഗ്രഹിച്ചിരുന്നുവെന്ന് റൂമി പറയുന്നു. ലോക്ഡൗണ്‍ മാറാന്‍ ആഗ്രഹിച്ചിരുന്നു. ബോളിവുഡില്‍ അധികം സുഹൃത്തുക്കള്‍ സുശാന്തിനില്ലായിരുന്നു. എന്നാല്‍ അഭിനയത്തെ കുറിച്ച് അദ്ദേഹത്തിന് വലിയ ആഗ്രഹങ്ങളുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് എന്റെ തിരക്കഥ വായിച്ച്, ഒരുമിച്ച് സംസാരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു സുശാന്ത്. ലോക്ഡൗണ്‍ ഓരോസമയവും നീട്ടുമ്പോഴും സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് റൂമി പറഞ്ഞു.

ഷാരൂഖ് ഖാനെ പോലെ....

ഷാരൂഖ് ഖാനെ പോലെ....

സുശാന്ത് ഷാരൂഖ് ഖാന്റെ അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗോവിന്ദയുടെ നൃത്തവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അത്തമൊരു ചിത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. നാല് ദിവസം മുമ്പ് ഞാന്‍ സുശാന്തിന് മെസേജ് അയച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ മരിച്ചപ്പോഴായിരുന്നു അത്. നന്നായിരിക്കും സുഹൃത്തേ എന്ന് പറഞ്ഞപ്പോള്‍ ലവ് യൂ സര്‍ എന്ന മറുപടിയും തന്നിരുന്നുവെന്ന് റൂമി വെളിപ്പെടുത്തി. അതിന് ശേഷമാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചതെന്നും റൂമി പറഞ്ഞു.

മൂന്ന് നടിമാര്‍

മൂന്ന് നടിമാര്‍

സുശാന്തിന്റെ സംസ്‌കാരത്തിന് എത്തിയത് പ്രമുഖ മൂന്ന് നടിമാര്‍ മാത്രമാണ്. കൃതി സാനോണ്‍, ശ്രദ്ധ കപൂര്‍, റിയ ചക്രവര്‍ത്തി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വിവാദമുണ്ടായിരുന്നു. ഇവര്‍ മരിച്ചിട്ട് ട്വീറ്റ് പോലും ചെയ്തില്ലെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ അത്രയ്ക്ക് വേദനയുള്ളത് കൊണ്ടാണ് ഇവര്‍ നേരിട്ട് എത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. ബോളിവുഡ് നടന്‍ രണ്‍വീര്‍ ഷോറെ, രാജ്കുമാര്‍ റാവു, ദിനേഷ് വിജാന്‍ എന്നിവരും എത്തിയിരുന്നു.

12 സ്വപ്‌നങ്ങള്‍

12 സ്വപ്‌നങ്ങള്‍

സുഷാന്തിന് 50 സ്വപ്‌നങ്ങളുണ്ടായിരുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. അതില്‍ 12 സ്വപ്‌നങ്ങളാണ് താരം പൂര്‍ത്തീകരിച്ചത്. വിമാനം പറത്തുക എന്ന ലക്ഷ്യം അദ്ദേഹം നേരത്തെ നേടിയെടുത്തിരുന്നു. അയേണ്‍ ട്രയാത്ത്‌ലണിനായി സുശാന്ത് ട്രെയിനിംഗ് തുടങ്ങിയിരുന്നു. ഇടത് കൈ കൊണ്ട് ക്രിക്കറ്റും കളിച്ചിരുന്നു. ബ്ലൂഹോളിലൂടെ ആഴക്കടലിലേക്ക് സുശാന്ത് നീന്തിയിരുന്നു. ഡിസ്‌നിലാന്‍ഡില്‍ കടുത്ത മഴയെ അതിജീവിച്ച് താരം പോയിരുന്നു. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധം പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും സുശാന്ത് സാക്ഷാത്കരിച്ചിരുന്നു.

Recommended Video

cmsvideo
    സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam
    കൊയ്‌ന മിത്രയ്ക്ക് രോഷം

    കൊയ്‌ന മിത്രയ്ക്ക് രോഷം

    സുശാന്തിനോട് ബോളിവുഡിനുള്ള സമീപനം തന്നെ ഞെട്ടിച്ചെന്ന് നടി കൊയ്‌ന മിത്ര പറഞ്ഞു. മികച്ച നടനായിരുന്നു സുശാന്ത്. എന്നാല്‍ പുറത്തുള്ളയാളെ പോലെയാണ് സുശാന്തിനെ അവര്‍ കണ്ടത്. കരണ്‍ ജോഹറിന് ബോളിവുഡിന്റെ ലൈന്‍സ് ഒന്നും കൈവശമില്ല. ആരെ ഉള്‍ക്കൊള്ളണമെന്നും തള്ളണമെന്നും പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ബോളിവുഡ് ഒരു മഹാസാഗരമാണ്. നമ്മള്‍ ഓരോ തുള്ളിയാണ് അതില്‍. ആര്‍ക്ക് വേണമെങ്കിലും ഇവിടെ ജോലി ചെയ്യാമെന്നും കൊയ്‌ന മിത്ര പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+