കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 100 കോടിയുടെ ഭൂമി സ്വന്തമാക്കി; ലാലു പ്രസാദ് യാദവിനെതിരെ സുശീല്‍ മോദി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ദില്ലിയിലെ പ്രധാനപ്പെട്ട സ്ഥലത്ത് 100 കോടി രൂപയുടെ ഭൂമി ലാലു പ്രസാദ് യാദവും ഒരു കമ്പനിയും ചേര്‍ന്ന് വാങ്ങിയതിനെതിരെ ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ മോദി രംഗത്തെത്തി. 5 കോടിരൂപ ഡയമണ്ട് കമ്പനികള്‍ ലാലുവിന്റെ കമ്പനി എബി എക്‌സ്‌പോര്‍ട്ടിന് പലിശ ഇല്ലാത്ത വായ്പ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് സുശീല്‍ മോദി പറഞ്ഞു.

ദില്ലിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലാണ് 100 കോടിരൂപയുടെ ഭൂമി ലാലുവും കുടുംബവും സ്വന്തമാക്കിയത്. എ ബി എക്‌സ്‌പോര്‍ട്ട് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇടപാടുകള്‍. എന്നാല്‍, ഈ കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. കമ്പനിയുടെ 98 ശതമാനം ഓഹരികളും ഇപ്പോള്‍ ലാലുവിന്റെ മകന്റെ പേരിലാണ്.

prasad

ലാലുവിന്റെ മകനും ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ് യാദവ് ആണ് ഇത്രയും ഷെയറുകള്‍ വാങ്ങിയത്. ലാലുവിന്റെ പെണ്‍മക്കളായ രാഗിണി ലാലു, ചന്ദ യാദവ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഇപ്പോള്‍ അവിടെ 60 കോടിരൂപ ചലവഴിച്ച് നാലുനില കെട്ടിടം പണിയുകയാണ്. കണ്‍സ്ട്രക്ഷന് ആവശ്യമായ പണം എവിടെനിന്ന് ലഭിച്ചെന്നും സുശീല്‍ കുമാര്‍ ചോദിക്കുന്നു. ലാലു പ്രസാദ് യാദവിന്റെ കുടുംബം ബിഹാറിലെ ഏറ്റവും വലിയ മാള്‍ പണിയാനൊരുങ്ങുന്നതിനിടയിലാണ് ഇപ്പോള്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
English summary
Sushil Kumar Modi against Lalu Prasad Yadav; owned land worth100 cr in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X