Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'

ന്യൂദല്‍ഹി: രാജ്യത്ത് 2000 രൂപ കറന്‍സിയുടെ പ്രചാരവും വിതരണവും നിര്‍ത്തലാക്കണം എന്ന് ബി ജെ പി എം പി സുശീല്‍ കുമാര്‍ മോദി. രാജ്യ സഭയില്‍ ആണ് സുശീല്‍ കുമാര്‍ മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. 2000 രൂപയുടെ കറന്‍സി നോട്ട് തീവ്രവാദ ഫണ്ടിംഗിനും മയക്കുമരുന്ന് കടത്തലിനും കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നതിനുമായി ഉപയോഗിക്കുന്നു എന്നും സുശീല്‍ കുമാര്‍ മോദി അവകാശപ്പെട്ടു.

അതിനാല്‍ 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന് സുശീല്‍ കുമാര്‍ മോദി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ കൈവശം വച്ചിരിക്കുന്ന പൗരന്മാര്‍ക്ക് അവ മാറാന്‍ രണ്ട് വര്‍ഷത്തെ സമയം നല്‍കണം എന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു. രാജ്യ സഭയുടെ ശൂന്യവേളയില്‍ ആയിരുന്നു സുശീല്‍ കുമാര്‍ മോദി വിഷയം ഉന്നയിച്ചത്.

1

രാജ്യത്ത് 2016 ല്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരമായിട്ട് ആണ് 2000 രൂപ നോട്ട് ആര്‍ ബി ഐ അവതരിപ്പിച്ചത്. ഇതോടൊപ്പം പുതിയ 500 രൂപ നോട്ടും അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് 2000 രൂപ നോട്ടിന്റെ ലഭ്യത കുറഞ്ഞതായി പലരും ചൂണ്ടിക്കാട്ടി. എ ടി എമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകളായിരുന്നു ലഭിച്ചത്. ഇതിനിടെ 2000 രൂപ നോട്ടിന്റെ അച്ചടി മൂന്ന് വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ വന്നു.

2

ആളുകള്‍ 2000 രൂപ നോട്ട് പൂഴ്ത്തിവെച്ചിട്ടുണ്ടെന്നും അത് തീവ്രവാദ ഫണ്ടിംഗിനും മയക്കുമരുന്ന് കടത്തലിനും ഉപയോഗിക്കുന്നു എന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. യു എസും ജപ്പാനും പോലുള്ള വികസിത രാജ്യങ്ങള്‍ 100 ന് മുകളില്‍ ഉള്ള കറന്‍സി ഉപയോഗിക്കുന്നില്ല എന്നും അതിനാല്‍ ഇത് നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

3

'യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ പ്രധാന വികസിത സമ്പദ്വ്യവസ്ഥകള്‍ നോക്കുകയാണെങ്കില്‍, അവരുടെ പക്കല്‍ 100-ല്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സി ഇല്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെക്കുറിച്ച് ചിന്തിക്കുകയും ഘട്ടം ഘട്ടമായി ഇത് നിരോധിക്കുകയും വേണം, അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് അത് മാറ്റി വാങ്ങിക്കാന്‍ സമയമുണ്ടായിരിക്കും എന്നും സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാട്ടി.

4

മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ്, നികുതിവെട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 2018 ല്‍ യൂറോപ്യന്‍ യൂണിയന്‍ 500 ന്റെ യൂറോ നോട്ടുകള്‍ നിര്‍ത്തലാക്കിയെന്നും സിംഗപ്പൂര്‍ 2010ല്‍ 10,000 യുഎസ് ഡോളറിന്റെ നോട്ടുകള്‍ നല്‍കുന്നത് നിര്‍ത്തിയെന്നും സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍, വലിയ തുകകളുടെ സെറ്റില്‍മെന്റുകള്‍ക്കും, 2000 രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടിന്റെ ആവശ്യകത പരിമിതമാണ് എന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+