സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ബിജെപിയില്‍ ഉന്നത പദവി
ന്യൂദല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജിനെ ദല്‍ഹി ബി ജെ പിയുടെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിച്ചു. നിലവില്‍ സുപ്രീം കോടതിയില്‍ അഭിഭാഷകവൃത്തി ചെയ്യുകയാണ് ബന്‍സുരി സ്വരാജ്. ദല്‍ഹി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയാണ് നിയമനത്തിന് പിന്നില്‍.
ദല്‍ഹി ബി ജെ പി അധ്യക്ഷനായി വീരേന്ദ്ര സച്ച്ദേവ തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ ആദ്യ നിയമനം തന്നെ ബന്‍സുരി സ്വരാജിനെ ദല്‍ഹി ബി ജെ പിയുടെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറാക്കിയതാണ്. ബന്‍സുരി സ്വരാജിന്റെ നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അവര്‍ ബി ജെ പിയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വീരേന്ദ്ര സച്ച്ദേവ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിവും പ്രാപ്തിയുമുള്ള അഭിഭാഷകയാണ് ബന്‍സുരി സ്വരാജ് എന്നും നേരത്തെയും നിയമപരമായ കാര്യങ്ങളില്‍ ബി ജെ പിയെ ബന്‍സുരി സ്വരാജ് സഹായിച്ചിരുന്നു എന്നും വെന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. അതേസമയം ദല്‍ഹി ബി ജെ പിയുടെ നിയമവകുപ്പ് കോ-കണ്‍വീനര്‍ എന്ന നിലയില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമായി സേവിക്കാന്‍ എനിക്ക് ഔദ്യോഗികമായി അവസരം ലഭിച്ചിരിക്കുകയാണ് എന്ന് ബന്‍സുരി സ്വരാജ് കൂട്ടിച്ചേര്‍ത്തു.
35 കാരിയായ ബന്‍സുരി സ്വരാജ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തന്റെ ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. സുഷമ സ്വരാജിന്റെ ഏക മകളാണ് ബന്‍സുരി സ്വരാജ്. ദല്‍ഹി ഹൈക്കോടതിയിലും ബന്‍സുരി സ്വരാജ് അഭിഭാഷകയായി ജോലി ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ പരിവാര്‍ രാഷ്ട്രീയത്തെ നിരന്തരം ആക്രമിക്കുന്ന ബി ജെ പിയാണ് പാര്‍ട്ടിയുടെ ഉന്നത പദവിയിലേക്ക് നേരിട്ട് ബി ജെ പി നേതാവിന്റെ മകളെ കൊണ്ടുവരുന്നത്.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
രാജ്യത്ത് നിന്ന് കുടുംബരാഷ്ട്രീയം തൂത്തെറിയണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നിരന്തരം പൊതുവേദികളില്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബന്‍സുരി സ്വരാജിന്റെ നിയമനം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുക്കും എന്ന് ഉറപ്പാണ്. കോണ്‍ഗ്രസിലെ നെഹ്‌റു കുടുംബം, എസ്പിയിലെ മുലായം കുടുംബം, ജെഡിഎസിലെ ദേവഗൗഡ കുടുംബം, ആര്‍ജെഡിയിലെ ലാലു കുടുംബം, ഡിഎംകെയിലെ കരുണാനിധി കുടുംബം എന്നിവയെല്ലാം മോദി വിമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications