ഇന്ത്യന്‍ അധീന കശ്മീര്‍ എന്നൊന്നില്ല!! പ്രൊഫൈല്‍ മാറ്റൂ, സുഷമയുടെ സൂപ്പര്‍ മറുപടി!! ട്രെന്‍ഡിങ്!!
വിദ്യാര്‍ത്ഥിക്ക് സുഷമയുടെ സൂപ്പര്‍ മറുപടി
ദില്ലി: ട്വിറ്ററില്‍ ഏറ്റവും ആക്ടീവായ മന്ത്രി ആരെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്. എന്തിനും ഏതിനും മുന്നിട്ടിറങ്ങി ആളുകളെ സഹായിക്കാനുള്ള മിടുക്ക് പലവട്ടം എടുത്ത് പറഞ്ഞതുമാണ്. ഇപ്പോള്‍ അവര്‍ ട്വിറ്ററില്‍ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് നല്കിയ മറുപടി വൈറലായിരിക്കുകയാണ്. ഫിലിപ്പൈന്‍സില്‍ പഠിക്കുന്ന ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ഷെയ്ഖ് അതീഖ് പാസ്പോര്‍ട്ട് സംബന്ധിയായ വിഷയത്തിനാണ് സുഷമ സ്വരാജിനോട് സഹായം ആവശ്യപ്പെട്ടത്.

തനിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ഇതിനായി നാട്ടിലേക്ക് വരുന്നതിന് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തനിക്ക് പാസ്പ്പോര്‍ട്ട് ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാതി. നിങ്ങള്‍ ജമ്മുകശ്മീരില്‍ നിന്നുള്ള വ്യക്തിയാണെങ്കില്‍ ഞങ്ങള്‍ എന്തായാലും സഹായിച്ചിരിക്കും. എന്നാല്‍ നിങ്ങളുടെ പ്രൊഫൈലില്‍ കാണിക്കുന്നത് ഇന്ത്യന്‍ അധീന കശ്മീരില്‍ നിന്നുള്ളയാളാണെന്നാണ്. അങ്ങനെയൊരു സ്ഥലമേ ഇല്ലെന്നും സുഷമ നല്കിയ ട്വീറ്റില്‍ ഉണ്ട്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതേസമയം ട്വീറ്റിനെ തുടര്‍ന്ന് ഇയാള്‍ പ്രൊഫൈല്‍ മാറ്റുകയും ചെയ്തു.

ഇതോടെ സുഷമ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്കാന് സുഷമ നിര്‍ദേശിക്കുകയും ചെയ്തു. സുഷമയുടെ ട്വീറ്റുകള്‍ അയ്യായിരത്തിലധികമാണ് ഷെയര്‍ ചെയ്യപ്പെട്ടത്. പതിനായിരം പേര് ലൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം സംഭവത്തിന് ശേഷം അതീഖ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് ഫിലിപ്പൈന്‍സിലെ ചികിത്സാ ചെലവ് താങ്ങാവുന്നതില്‍ അധികമായതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
If you are from J&K state, we will definitely help you. But your profile says you are from 'Indian occupied Kashmir'. There is no place like that. @indembmanila https://t.co/Srzo7tfMSx
— Sushma Swaraj (@SushmaSwaraj) May 10, 2018
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications