Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃക്കരോഗം; സുഷമ സ്വരാജ് എയിംസില്‍ ചികിത്സയില്‍, ഭയപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍

നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിക്കുമെന്നുമാണ് സുഷമ ട്വീറ്റില്‍ കുറിച്ചത്.

ദില്ലി: വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. സുഷമയുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നും കുറച്ച് ദിവസത്തേയ്ക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് താന്‍ എയിംസില്‍ ചികിത്സയിലാണ്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിക്കുമെന്നുമാണ് സുഷമ ട്വീറ്റില്‍ കുറിച്ചത്.

 ആശുപത്രിയില്‍

ആശുപത്രിയില്‍

കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള പരിശോധനയ്ക്കായി നവംബര്‍ ഏഴ് മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സുഷമ സ്വരാജ്.

 കഴിഞ്ഞ ഏപ്രിലില്‍

കഴിഞ്ഞ ഏപ്രിലില്‍

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.പനിയും ന്യൂമോണിയയും അന്ന് സ്ഥിരീകരിച്ചിരുന്നു.

 ആരോഗ്യ നില

ആരോഗ്യ നില

കഠിനമായ പ്രമേഹം മൂലം വൃക്കയെ ബാധിക്കുകയായിരുന്നെന്നും ആരോഗ്യ നിലയില്‍ ആശങ്കവേണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 20 വര്‍ഷം

20 വര്‍ഷം

ഇരുപത് വര്‍ഷമായി അറുപത്തിനാല് കാരിയായ സുഷമ സ്വരാജ് പ്രമേഹരോഗബാധിതയാണ്.

 സ്‌നേഹം

സ്‌നേഹം

മറ്റ് മന്ത്രിമാര്‍ക്കിടയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കേന്ദ്ര മന്ത്രിയാണ് സുഷമ സ്വരാജ്. അതുകൊണ്ട് തന്നെ രാഷ്ട്രീയഭേതമന്യേ എല്ലാവര്‍ക്കും പ്രിയങ്കരിയുമാണ് അവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+