കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവേന്ദു അധികാരിക്കെതിരെ മമതയുടെ ആദ്യ നീക്കം, കേസ് എടുത്തു, സഹോദരനും വീണു, കേസ് ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്തു. പ്രതിപക്ഷ നേതാവായതിന് ശേഷം സുവേന്ദുവിനെതിരെ നടപടി കടുപ്പിക്കുകയാണ് മമത. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. സുവേന്ദുവിന്റെ സഹോദരനെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്ന് മമത വിട്ടുനിന്നതിന് സുവേന്ദു രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.ബംഗാള്‍ സര്‍ക്കാരിന് ഇതിന് തിരിച്ചടി കൂടിയാണ് നല്‍കിയിരിക്കുന്നത്.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

1

കാന്തി മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ദുരിതാശ്വാസ ഉപകരണങ്ങള്‍ അധികാരി സഹോദരങ്ങള്‍ മോഷ്ടിച്ചെന്നാണ് പരാതി. രത്‌നദീപ് മന്ന എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗമാണ് രത്‌നദീപ്. ഗുരുതരമായ ആരോപണങ്ങളാണ് സുവേന്ദുവിനും സഹോദരന്‍ സൗമേന്ദുവിനെതിരെയും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മെയ് 29ന് സുവേന്ദുവിന്റെയും സഹോദരന്റെയും നിര്‍ദേശപ്രകാരം ലക്ഷകണക്കിന് രൂപയുടെ വില വരുന്ന ദുരിതാശ്വാസ ഉപകരണങ്ങള്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് മോഷ്ടിച്ച് കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.

Recommended Video

cmsvideo
മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

മുനിസിപ്പാലിറ്റി ഓഫീസ് ഗോഡൗണിന്റെ പൂട്ട് തല്ലിപ്പൊളിച്ചാണ് ഇവര്‍ ഉപകരണങ്ങള്‍ എടുത്ത് കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. കാന്തി മുനിസിസാലിറ്റി മുന്‍ അധ്യക്ഷന്‍ കൂടിയാണ് സുവേന്ദുവിന്റെ സഹോദരന്‍ സൗമേന്ദു. അതുകൊണ്ട് മണ്ഡലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഈ കേസ് കൊണ്ടുണ്ടാവും. ബിജെപി നേതാക്കള്‍ ഈ മോഷണത്തിനായി കേന്ദ്ര സേനയെ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. ഗുരുതരമായ ആരോപണം കൂടിയാണിത്. ഇതുവരെ ബിജെപി നേതാക്കളാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിംസബറിലാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്. നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ അദ്ദേഹം തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ദിഗാ ശങ്കര്‍പൂര്‍ വികസന അതോറിറ്റിയിലെ വികസനമില്ലായ്മയും ഫണ്ട് തിരിമറിയുമെല്ലാം നേരത്തെ മമത അധികാരി കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണമായിരുന്നു. നവീകരണ പ്രവര്‍ത്തിയില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് സുവേന്ദുവിന്റെ പിതാവ് ശിശിര്‍ കുമാര്‍ അധികാരിയും പ്രതികരിച്ചിട്ടിരുന്നു. നേരത്തെ ശിശിറിനെ വികസന അതോറിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മമത നീക്കിയിരുന്നു.

'അതുല്യ' സൗന്ദര്യം; തെന്നിന്ത്യൻ നായികയുടെ ഗ്ലാമറസ് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
suvendhu adhikari and brother accused of stealing relief material case filed against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X