'ബിജെപി ജയിച്ചാൽ മുസ്ലീം എംഎൽഎമാരെ നിയമസഭയിൽ നിന്ന് പുറത്താക്കും'; സുവേന്ദു അധികാരി, പിന്നാലെ വിവാദം
കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലീം എംഎൽഎമാരെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമർശത്തിൽ വൻ വിവാദം. മുസ്ലീം എംഎൽഎമാരെ ശാരീരികമായി തന്നെ സഭയിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്‌താവന. 2026ൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുവേന്ദു അധികാരിയുടെ പരാമർശം എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതിന് പിന്നാലെ പ്രതിഷേധം ആഞ്ഞടിക്കുകയാണ് സുവേന്ദു അധികാരിക്ക് എതിരെ. ഇതിനെ വിദ്വേഷ പ്രസംഗം എന്നാണ് തൃണമൂൽ വിശേഷിപ്പിച്ചത്. മാത്രമല്ല സുവേന്ദു അധികാരിയുടെ മാനസിക സ്ഥിരതയെ അവർ ചോദ്യം ചെയ്യുകയും ചെയ്‌തു. ബിജെപിയുടെ ഹാൽദിയ എംഎൽഎ തപസി മൊണ്ടൽ കഴിഞ്ഞ ദിവസം ടിഎംസിയിലേക്ക് കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സുവേന്ദു അധികാരിക്ക് തിരിച്ചടിയായി പുതിയ വിവാദം ഉയർന്നുവരുന്നത്.

നേരത്തെ മമത സർക്കാരിനെതിരെയും ടിഎംസിക്കെതിരെയും രൂക്ഷമായ ഭാഷയിൽ സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത ബാനർജിയുടെ സര്‍ക്കാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അവരെ വേരോടെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.
നേരത്തെ ഫെബ്രുവരി 17 മുതൽ ബജറ്റ് സമ്മേളനം തീരുന്നത് വരെ സഭയിൽ സസ്‌പെൻഷൻ നേരിട്ട വ്യക്തി കൂടിയാണ് സുവേന്ദു അധികാരി. അതിനിടെ സുവേന്ദു അധികാരിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. ഇതോടെയാണ് ടിഎംസി ഉൾപ്പെടെ വിമർശനം ശക്തമാക്കുന്നത്.
സഹ നിയമസഭാംഗങ്ങൾക്കെതിരെ ഇത്തരം വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് ചേരുന്ന കാര്യമല്ലെന്നാണ് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ചൂണ്ടിക്കാട്ടിയത്. സുവേന്ദു അധികാരിയുടെ പ്രസംഗം ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നും ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
'പാർലമെന്റിലോ സംസ്ഥാന അസംബ്ലികളിലോ ചർച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ മതം ഉയർത്തിക്കാട്ടുന്നതും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട എംഎൽഎമാരെ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത് അപകടകരവും പ്രകോപനപരവുമാണ്. ഇതൊരു ക്രിമിനൽ കുറ്റം കൂടിയാണ്' എന്നായിരുന്നു കുനാൽ ഘോഷ് പറഞ്ഞത്.
നേരത്തെയും സമാനമായ രീതിയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ചരിത്രമുള്ള വ്യക്തിയാണ് സുവേന്ദു അധികാരി. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കരുതലോടെയാവും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം എന്നാണ് വിലയിരുത്തൽ. മമതയും ടിഎംസിയും ആവട്ടെ വിഷയം വലിയ രീതിയിൽ പ്രചാരണ ആയുധമാക്കും എന്നാണ് നിലവിലെ സംഭവങ്ങൾ നൽകുന്ന സൂചന.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications