Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റ് തുന്നംപാടി കൂറുമാറിയവര്‍, സ്വാമി പ്രസാദ് മൗര്യ അടക്കം നിലം തൊട്ടില്ല, തോറ്റ പ്രമുഖര്‍ ഇവര്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ ഇത്തവണത്തെ ബിജെപിയുടെ ഗംഭീര വിജയത്തില്‍ തകര്‍ന്നത് എസ്പി മാത്രമല്ല, കൂറുമാറി പോയവരും കൂടിയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് എസ്പി പാളയത്തിലെത്തിയ സ്വാമി പ്രസാദ് മൗര്യ അടക്കം തകര്‍ന്ന് തരിപ്പണമായി. പ്രമുഖ നേതാക്കളെല്ലാം തോറ്റവരിലുണ്ട്.

കോണ്‍ഗ്രസ് ഫോര്‍മുല പിന്തുടരാന്‍ ബിജെപി, യുപിയില്‍ ദളിത് ഉപമുഖ്യമന്ത്രി? പുതുമുഖങ്ങളും വരും

ബിജെപിയുടെ കൂടെയല്ലാതെ ഇവര്‍ക്കൊന്നും തങ്ങള്‍ക്കുള്ള സ്വാധീനം പൂര്‍ണമായും പുറത്തെടുക്കാനാവില്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. സ്വാമി പ്രസാദ് മൗര്യ ബിജെപിയെ ഒബിസി മേഖലയില്‍ തകര്‍ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ മൗര്യ തോറ്റത് വന്‍ മാര്‍ജിനിലാണ്. ഇങ്ങനെ കൂറുമാറി തോറ്റവര്‍ ധാരാളമുണ്ട്.

1

സ്വാമി പ്രസാദ് മൗര്യ യുപിയിലെ രാംവിലാസ് പാസ്വാനാവുമെന്നായിരുന്നു മാധ്യമങ്ങളുടെ പ്രവചനം. എന്നാല്‍ മൗര്യക്ക് ഒറ്റയ്ക്ക് ജയിക്കാന്‍ പോലും സ്വാമി പ്രസാദ് മൗര്യക്ക് സാധിച്ചിട്ടില്ല. ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍ മൗര്യയുടെ മകന്‍ ഉത്കര്‍ഷിന് സീറ്റ് നിഷേധിച്ചതോടെ ബിജെപിയുമായി അദ്ദേഹം അകലുകയായിരുന്നു. ദല്‍മൗ, പദ്രോന സീറ്റുകളില്‍ നിന്ന് അദ്ദേഹം നേരത്തെ വിജയിച്ചിരുന്നു. എന്നാല്‍ ഫാസില്‍ നഗറില്‍ സ്വാമി പ്രസാദിന് അടിതെറ്റി. സുരേന്ദ്ര കുമാര്‍ കുശ്വാഹയോട് 45000 വോട്ടിനാണ് മൗര്യ തോറ്റത്. മുസ്ലീങ്ങള്‍, കുശ്വാഹകള്‍, യാദവര്‍ എന്നിവരുണ്ടായിരുന്ന സീറ്റ് സേഫ് സോണാണെന്ന് കരുതിയ മൗര്യക്ക് പിഴയ്ക്കുകയായിരുന്നു.

2

തോറ്റതില്‍ മറ്റൊരു പ്രമുഖനാണ് ധരം സിംഗ് സെയ്‌നി. യോഗി സര്‍ക്കാരിലെ മുന്‍ മന്ത്രിയാണ് അദ്ദേഹം. നാല് തവണ സഹാരണ്‍പൂരില്‍ നിന്ന് വിജയിച്ചിരുന്നു സെയ്‌നി. നാകുറില്‍ 315 വോട്ടിനാണ് സെയ്‌നി തോറ്റത്. മുകേഷ് ചൗധരി ഇവിടെ ജയിച്ചു. ഇത് അമ്പരപ്പിക്കുന്ന തോല്‍വിയായിയിരുന്നു. 1.2 ലക്ഷം മുസ്ലീം വോട്ടര്‍മാര്‍ നാകുറിലുണ്ട്. പട്ടികജാതി വോട്ടര്‍മാര്‍ അരലക്ഷവും, ഗുജ്ജറുകള്‍ 40000, സെയ്‌നി 35000 എന്നിങ്ങനെയാണ് പ്രമുഖ വിഭാഗങ്ങളുടെ വോട്ടുകള്‍. എസ്പിക്ക് അനുകൂലമായി മുസ്ലീം വോട്ടുകള്‍ വരുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥി 55 വോട്ടാണ് ഇവിടെ നേടിയത്. ഒപ്പം മജ്‌ലിസ് പാര്‍ട്ടി കൂടി വന്നതോടെ സെയ്‌നിയുടെ തോല്‍വി ഉറപ്പാവുകയായിരുന്നു.

3

നരേഷ് സെയ്‌നിയാണ് കൂറുമാറി തോറ്റ മറ്റൊരു പ്രമുഖന്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദിന്റെ അടുത്തയാളാണ് നരേഷ് സെയ്‌നി. പക്ഷേ ബിജെപിയിലാണ് അദ്ദേഹം ചേര്‍ന്നത്. എസ്പിയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത് കൊണ്ടാണ് സെയ്‌നി ബിജെപിയില്‍ ചേര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാകുറില്‍ നിന്ന് മത്സരിക്കാനായിരുന്നു മസൂദ് ആഗ്രഹിച്ചത്. നരേഷ് സെയ്‌നി ബെഹട്ടില്‍ നിന്ന് മത്സരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ല. സെയ്‌നി ബിജെപിയിലെത്തി. ബേഹട്ടില്‍ നിന്നായിരുന്നു മത്സരം. എസ്പിയുടെ ഉമര്‍ അലി ഖാന്‍ 37880 വോട്ടിനാണ് നരേഷ് സെയ്‌നിയെ തകര്‍ത്തത്. നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം വിജയിച്ച മണ്ഡലമാണിത്.

4

കോണ്‍ഗ്രസിന്റെ ശക്തയായ നേതാവ് സുപ്രിയാ ആരോണാണ് തോറ്റ പ്രമുഖ. ബറേലിയിലെ മുന്‍ മേയറാണ് അവര്‍. ഇവരുടെ ഭര്‍ത്താവ് പ്രവീണ്‍ സിംഗ് ആരോണ്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയാണ്. എന്നാല്‍ എസ്പിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സുപ്രിയ ചേര്‍ന്നു. ബറേലി കന്റോണ്‍മെന്റ് സീറ്റില്‍ നിന്നായിരുന്നു മത്സരം. ഇത് ബിജെപിയുടെ കോട്ടയാണ്. പക്ഷേ ഒരു ലക്ഷത്തിലധികം മുസ്ലീം വോട്ട് ഈ മണ്ഡലത്തിലുണ്ട്. ദളിത് വോട്ടുകള്‍ 75000 ഉണ്ട്. മുസ്ലീം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ സുപ്രിയ ഗംഭീര ജയം നേടുമായിരുന്നു. എന്നാല്‍ അതുണ്ടായിരുന്നു. ബിജെപിയുടെ സഞ്ജീവ് കുമാറിനോട് 10000 വോട്ടിന് സുപ്രിയ ആരോണ്‍ പരാജയപ്പെടുകയായിരുന്നു.

5

തീഹാര്‍ മണ്ഡലത്തിലെ ഷാജഹാന്‍പൂരിലെ മുന്‍ എംഎല്‍എ റോഷന്‍ ലാല്‍ വര്‍മയാണ് തോറ്റ മറ്റൊരു പ്രമുഖന്‍. തിരഞ്ഞെടുപ്പിന് മുമ്പ് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു റോഷന്‍ ലാല്‍. മൗര്യ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട സമയത്തായിരുന്നു ഈ കൊഴിഞ്ഞുപോക്ക്. ബിഎസ്പിയില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ തവണ മത്സരിച്ച് ജയിച്ചിട്ടുണ്ട് റോഷന്‍ ലാല്‍ വര്‍മ. ഇത്തവണ കൂറുമാറി വന്ന സലോന കുശ്വാഹയ്‌ക്കെതിരായിരുന്നു മത്സരിച്ചത്. ഇവര്‍ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. 13277 വോട്ടിനാണ് റോഷന്‍ ലാല്‍ പരാജയപ്പെട്ടത്. ഇത് ഹാട്രിക് വിജയം പ്രതീക്ഷിച്ച റോഷന് വലിയ തിരിച്ചടിയാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+