Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷന്‍ ഓക്‌സിജന്‍: ക്രൗണ്ട് ഫണ്ടിംഗ് ക്യാമ്പയിനിലൂടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സ്വസ്ത്

ദില്ലി: ഇന്ത്യ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ആശുപത്രികളില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ശക്തമാണ്. കൊവിഡ് രോഗികളെ ചികിത്സിക്കണമെങ്കില്‍ ഓക്‌സിജന്‍ ഇല്ലാതെ നടക്കില്ല. അതേസമയം ഈ പ്രതിസന്ധി പരിഹരിക്കാന്‍ സ്വസ്ത് എന്ന ടെലിമെഡിസിന്‍ ആപ്പ് രംഗത്ത് വന്നിരിക്കുകയാണ്. സ്വസ്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനായി ക്രൗണ്ട് ഫണ്ടിംഗ് ക്യാമ്പയിനാണ് ആരംഭിച്ചിരിക്കുന്നത്. മിലാപ്, കെട്ടോ, ഇംപാക്, എന്നീ ഫണ്ടിംഗ് കമ്പനികള്‍ക്കൊപ്പമാണ് സ്വസ്ത് ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഈ മാര്‍ഗത്തിലൂടെ ആശുപത്രികളില്‍ ആവശ്യത്തിന് എത്തിക്കുകയാണ് ലക്ഷ്യം.

1

നിലവില്‍ ഇന്ത്യയില്‍ തദ്ദേശീയമായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ നിര്‍മാണം വളരെ കുറവാണെന്ന് പറയാം. പല നിര്‍മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നുമാണ് ഇന്ത്യ ഇത് വാങ്ങുകയാണ്. ഭൂരിഭാഗം കോണ്‍സെന്‍ട്രേറ്ററുകളും ഇറക്കുമതി ചെയ്യുന്നതാണ്. യുവെല്‍, ബിപിഎല്‍, മെഡിക്വിപ്, നിദെക്, സാന്റായ്, എന്നിവരില്‍ നിന്ന് ഇത്തരം കോണ്‍സെന്‍ട്രേറ്ററുകള്‍ സ്വസ്ത് ആശുപത്രികളില്‍ എത്തിക്കുക. ആവശ്യമുള്ള സമയത്ത് ഇവരില്‍ ആരുടെ കൈയ്യിലാണോ കോണ്‍സെന്‍ട്രേറ്ററുകള്‍ ഉള്ളത് അവരില്‍ നിന്ന് വാങ്ങിയാണ് എത്തിക്കുക.

വിവിധ ശൃംഖലകളെ എത്തിച്ചാണ് ഇത് ആവശ്യമായ ഇടത്ത് എത്തിക്കുക. സര്‍ക്കാര്‍-സ്വകാര്യ വിതരണ ശൃംഖലകളെ ഇതിനായി ഉപയോഗിക്കും. ഇത്തരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച വിവരങ്ങള്‍ സുത്യമായിരിക്കും. പതിനായിരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ആവശ്യമുണ്ടെന്ന അഭ്യര്‍ത്ഥനയാണ് സ്വസ്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് മൊത്തം രണ്ട് ലക്ഷത്തോളം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ ആവശ്യമുണ്ട്. പത്ത് മില്യണ്‍ സ്വരൂപിക്കാനാണ് സ്വസ്ത് ലക്ഷ്യമിടുന്നത്. പതിനായിരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ഈ പണം ആവശ്യമാണ്. ഈ സംരംഭത്തിലേക്ക് ഇനിയും പണം ആവശ്യമുണ്ട്. കൂടുതല്‍ പേര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കോണ്‍സെന്‍ട്രേറ്ററുകളുടെ വില

ഹൈ ഫ്‌ളോ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന് 85000 രൂപയും ലോ ഫ്‌ളോ കോണ്‍സെന്‍ട്രേറ്ററിന് 45000 രൂപയുമാണ് വില.

ഹൈ ഫ്‌ളോ കോണ്‍സെന്‍ട്രേറ്ററിന് 85000 രൂപയാവുമെങ്കില്‍ ഗുരുതരമായി രോഗം ബാധിച്ച 550 പേരുടെ ചികിത്സയ്ക്കായി ഉപയോഗിക്കാനാവും.

ലോ ഫ്‌ളോ കോണ്‍സെന്‍ട്രേറ്ററിലൂടെ ഗുരുതരമല്ലാത്ത സാഹചര്യത്തിലുള്ള 900 രോഗികളെ ചികിത്സിക്കാന്‍ സാധിക്കും.

നിങ്ങള്‍ക്കും സംഭാവന ചെയ്യാം

നിങ്ങളും സ്വസ്ത് ക്രൗണ്ട് ഫണ്ടിംഗിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. സെക്ഷന്‍ 80ജി പ്രകാരം ആദായനികുതി ഇളവും ഈ പണത്തിന് ലഭിക്കും.

ഇംപാക്ട്ഗുരുവിലൂടെ സംഭാവന ചെയ്യാം
https://www.impactguru.com/fundraiser/oxygen

മിലാപ് വഴി സംഭാവന ചെയ്യാന്‍: https://milaap.org/fundraisers/Donate-for-Oxygen

വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് മിലാപിലൂടെ സംഭാവന ചെയ്യാം: https://milaap.org/fundraisers/Donate-for-Oxygen. മിലാപിലൂടെ ആയിരം ഡോളര്‍ സംഭാവന നല്‍കുന്ന യുഎസ് പൗരന്മാര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതാണ്.

ഇന്ത്യയിലൂം വിദേശത്ത് നിന്നും വലിയ തുക സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍: 7,50000 രൂപയോ അതോ 10000 ഡോളറോ സഹായധനമായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] വഴി ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടുക.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി(സിഎസ്ആര്‍) ആണ് വലിയ സഹായധനമെന്നോ ഗ്രാന്‍ഡെന്നോ അറിയപ്പെടുന്നത്. എന്‍ജിഒകള്‍ വഴി കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് ഇത്തരത്തില്‍ അറിയപ്പെടാറുള്ളത്.

സിഎസ്ആര്‍ ഫണ്ടിംഗിന്: ഇന്ത്യയില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സംഘടനകള്‍ വഴി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നര്‍ [email protected] വഴി ബന്ധപ്പെടുക.

ദീര്‍ഘകാല പങ്കാളികള്‍: ഓപ്പണ്‍ സോഴ്‌സ് പ്രൊഡക്ടുകള്‍ വഴി ഇന്ത്യയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ടൂള്‍ പ്രാവര്‍ത്തികമാകാന്‍ നിങ്ങള്‍ക്കും swasth.app വഴി സഹകരിക്കാം. അതിനായി [email protected]ല്‍ ബന്ധപ്പെടുക.

തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും ഉത്തരവും

എപ്പോഴാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ദാതാക്കളുടെ കൈവശമെത്തുക?

ഇതുവരെ വിതരണ നടപടികള്‍ ആരംഭിച്ചതേ ഉള്ളൂ. ഇത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നതാണ്. ഓക്‌സിജന്‍ ശേഖരണത്തിനായി സ്വസ്തിന് സംവിധാനങ്ങളുണ്ട്. ഫണ്ട് വര്‍ധിക്കുന്നതിന് അനുസരിച്ച് ഓര്‍ഡറുകള്‍ കൂടുതലായി നല്‍കും. ഓരോ ആഴ്ച്ചയിലേക്കുമാണ് കോണ്‍സെന്‍ട്രേറ്ററുകള്‍ ആശുപത്രികളില്‍ എത്തേണ്ടത്.

ഉപകരണങ്ങള്‍ എത്തിക്കുന്ന രീതി

രണ്ട് മാര്‍ഗങ്ങളിലൂടെ ഉപകരണങ്ങള്‍ എത്തിച്ച് കൊടുക്കുന്നത്. ഇന്ത്യയിലേക്ക് കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നതാണ് ഒരു രീതി. മറ്റൊരു കൃത്യമായ ലൊക്കേഷനിലേക്ക് ഇത് എത്തിച്ച് നല്‍കുന്നത്. ഭൂരിഭാഗം വിതരണക്കാരും ഇത് രണ്ടും കൈകാര്യം ചെയ്യാറുണ്ട്. വലിയ തോതിലുള്ള ഓര്‍ഡറുകള്‍ക്കായി ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് കമ്പനികളെയോ എയര്‍ലൈന്‍സുമായോ ചേര്‍ന്ന് ഇത് ഇന്ത്യയിലെത്തിക്കുകയാണ് രീതി. വിതരണക്കാരന്‍ തന്നെ ഇത് ഡെലിവെറി ചെയ്യും. ഗഡ്ചിരോളി, മഹാരാഷ്ട്രയിലെ മേല്‍ഘട്ട്, കര്‍ണാടകത്തിലെ ചിക്കബല്ലാപൂര്‍, ഒഡീഷയിലെ ഗഞ്ചം, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ എന്നീ ഉള്‍പ്രദേശങ്ങളില്‍ പോലും ഇവര്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് കൊടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

എന്റെ സംഭാവന ഗുണം ചെയ്‌തോയെന്ന് അറിയാനാവുമോ?

ഏറ്റവും സുതാര്യമായ രീതിയിലാണ് പണം സ്വീകരിക്കുന്നതും അത് ചെലവഴിക്കുന്നതും. എന്തിനൊക്കെ ഈ ഫണ്ട് ഉപയോഗിച്ചെന്നും കാണാനാവും. ഫണ്ട് ഉപയോഗത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും. അതുവഴി നിങ്ങളുടെ ഫണ്ട് ഏത് രീതിയില്‍ വിനിയോഗിച്ചെന്നും മനസ്സിലാക്കാം.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Do vaccines work against Double mutant variant? Here is the answer

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+