ബിഎംഡബ്ലു കാര്‍ വേണ്ട; പകരം മറ്റെന്തെങ്കിലും നല്‍കൂയെന്ന് ഐഐടി റാങ്കുകാരന്റെ പിതാവ്
ഇന്‍സ്റ്റിറ്റിയൂട്ടുകാരോട് കാറിന് പകരം അത് വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലാപ്‌ടോപ്പ് ആയാലും തങ്ങള്‍ സന്തുഷ്ടരാണ്.
ജയ്പുര്‍: ഐഐടി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകാരന് കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ ബിഎംഡബ്ലു കാര്‍ തിരിച്ചെടുക്കണമെന്ന് വിദ്യാര്‍ഥിയുടെ പിതാവ്. രാജസ്ഥാനിലെ കോട്ടയിലെ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് ആണ് 11ാം റാങ്ക് നേടിയ തന്മയ് ശെഖാവത്തിന് ആറുമാസം മുന്‍പ് കാര്‍ സമ്മാനമായി നല്‍കിയത്. എന്നാല്‍, കാര്‍ ഇപ്പോള്‍ ബാധ്യത ആയിരിക്കുകയാണെന്ന് വിദ്യാര്‍ഥിയുടെ പിതാവ് രാജേശ്വര്‍ സിങ് പറയുന്നു.
ഇന്‍സ്റ്റിറ്റിയൂട്ടുകാരോട് കാറിന് പകരം അത് വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലാപ്‌ടോപ്പ് ആയാലും തങ്ങള്‍ സന്തുഷ്ടരാണ്. മൈലേജ് കുറവായ ബിഎംഡബ്ലു കാര്‍ വലിയ ബാധ്യതയാണ് വരുത്തിവെയ്ക്കുന്നത്. ഒരു സര്‍വീസിനുതന്നെ 85,000 രൂപയോളമാകുന്നുണ്ടെന്ന് രാജേശ്വര്‍ സിങ് പറയുന്നു. കാര്‍ വിറ്റ് 28 ലക്ഷം രൂപ ലഭിക്കുകയാണെങ്കില്‍ കൂടി 9 ലക്ഷം സര്‍ക്കാരിലേക്ക് നികുതിയായി അടക്കേണ്ടിവരുമെന്ന് രാജേശ്വര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ആറുമാസവും വിദ്യാര്‍ഥിയുടെ കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പൂണിയ പറഞ്ഞു. മുംബൈയിലെ അമ്മാവന്‍ കാര്‍ ഓടിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ കുട്ടിയുടെ അമ്മയുടെ അസുഖത്തിന്റെ ചികിത്സയ്ക്കായി പണം ആവശ്യമായി വന്നതുകൊണ്ടാണ് അവര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും, ഡിസംബര്‍ 15ന് നടക്കുന്ന ഒരു ചടങ്ങില്‍ കാര്‍ വില്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ കോട്ടയില്‍ ഏതാണ്ട് 40ഓളം സ്വകാര്യ കോച്ചിങ് സെന്ററുകളുണ്ട്. ഇവിടിങ്ങളില്‍ ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും വിവിധ പ്രൊഫഷണല്‍ പരീക്ഷകളുടെ എന്‍ട്രന്‍സ് കോച്ചിങ്ങിനായി തയ്യാറെടുക്കുന്നു. തന്മയ് ശെഖാവത്തിന് 11ാം റാങ്ക് ലഭിച്ചതിന് തുടര്‍ന്ന് വിദ്യാര്‍ഥി പഠിച്ച ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2,000ത്തോളം പുതിയ അഡ്മിഷനുകളാണ് എത്തിയത്.












Click it and Unblock the Notifications