Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവിടെ രശ്‌മിക ഇല്ലേ? രുക്‌മിണി ഇല്ലേ?'; തമന്നയെ മൈസൂർ സാൻഡൽസ് ബ്രാൻഡ് അംബാസിഡറാക്കിയ നടപടി വിവാദത്തിൽ

മൈസൂരു: തെന്നിന്ത്യൻ സൂപ്പർ നായിക തമന്ന ഭാട്ടിയയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് കർണാടകത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുംബൈയിൽ ജനിച്ച തമന്ന തമിഴ്, തെലുങ്ക് സിനിമകളിലാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. ഇതോടെ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ് ഈ നീക്കം.

പ്രാദേശിക പ്രതിഭകളെ, പ്രത്യേകിച്ച് കന്നഡ നടിമാരെ അവഗണിച്ചതിന് ബിജെപി എംപി കെ സുധാകർ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വരികയും ചെയ്‌തിരുന്നു. ഈ നീക്കത്തെ കന്നഡ വിരുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രശ്‌മിക മന്ദാന, പൂജ ഹെഗ്‌ഡെ, രുക്‌മിണി വസന്ത് തുടങ്ങിയ പ്രമുഖ കന്നഡ നടിമാർക്ക് അവസരം നൽകാത്തതിലുള്ള അതൃപ്‌തിയും അദ്ദേഹം രേഖപ്പെടുത്തി.

mysore sandals

എന്നാൽ വ്യവസായ മന്ത്രി എംബി പാട്ടീൽ ഈ നിയമനത്തെ ശക്തമായി ന്യായീകരിച്ച്, തീരുമാനം പൂർണമായും വാണിജ്യപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വിശദീകരിച്ചു. മൈസൂർ സാൻഡൽ സോപ്പിന്റെ 8-12 ശതമാനം വിൽപ്പന മാത്രമാണ് കർണാടകയ്ക്കകത്തെന്നും, തെലങ്കാന, ഉത്തരേന്ത്യ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ബ്രാൻഡിന് വലിയ സ്വാധീനമെന്നും ചൂണ്ടിക്കാട്ടി.

തമന്നയുടെ രാജ്യവ്യാപകമായ സ്വീകാര്യതയും വലിയ ഡിജിറ്റൽ ആരാധകവൃന്ദവും ബ്രാൻഡിന്റെ പ്രചാരം വർധിപ്പിക്കാൻ സഹായിക്കുന്ന തന്ത്രപരമായ തീരുമാനമായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 2030-ഓടെ 5000 കോടി രൂപയുടെ വിറ്റുവരവ് എന്ന കെഎസ്‌ഡിഎൽ ലക്ഷ്യം നേടാൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ പൊതുജനാഭിപ്രായം രണ്ട് വശവും പരിഗണിച്ചു കൊണ്ടായിരുന്നു. ദേശീയ ശ്രദ്ധയുള്ള ബ്രാൻഡ് അംബാസഡർ എന്നത് സർക്കാർ യുക്തിയായി ചിലർ കണ്ടപ്പോൾ, പ്രാദേശിക വ്യക്തിത്വങ്ങളെ അവഗണിക്കുന്നതായി മറ്റുചിലർ വിമർശിച്ചു. ഈ വിമർശനങ്ങൾക്കിടയിലും തമന്ന ഭാട്ടിയയെ ഉൾപ്പെടുത്തിയുള്ള പ്രചാരണം കമ്പനി ആരംഭിച്ചു. പുതിയ ഉൽപ്പന്നങ്ങളും പാക്കേജിംഗും കമ്പനി പുറത്തിറക്കുകയും ചെയ്‌തു.

ഫെബ്രുവരി 10 മുതൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി തമന്നയുടെ രണ്ട് വർഷത്തെ കാലാവധി ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ, നടി കമ്പനിയുടെ 57 ഉൽപ്പന്നങ്ങൾ അനാച്ഛാദനം ചെയ്യുകയുണ്ടായി. അതിൽ പുതിയ മൈസൂർ സാൻഡൽ സോപ്പ് കൂടി ഉൾപ്പെടുന്നു. പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രശസ്‌തമായ മൈസൂർ സാൻഡൽ സോപ്പ് എത്തിയിരിക്കുന്നത്.

തമന്നയ്ക്ക് പ്രതിഫലം 6.2 കോടി രൂപ?

കഴിഞ്ഞ വർഷം മെയ് മാസത്തിൽ തമന്നയെ രണ്ട് വർഷത്തേക്ക് 6.2 കോടി രൂപ നൽകി ബ്രാൻഡ് അംബാസഡറായി നിയമിക്കുമെന്ന കെഎസ്‌ഡിഎൽ പ്രഖ്യാപനത്തിനെതിരെ കന്നഡ സംഘടനകൾ, അതുമായി ബന്ധപ്പെട്ട പ്രവർത്തകർ, പിന്നെ ചില ബിജെപി നേതാക്കൾ എന്നിവർ സമാനമായ വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ തമന്ന ചുമതല ഏറ്റെടുത്തതിന് പിന്നാലെ വിവാദം കൊഴുപ്പിക്കാൻ ശ്രമം നടക്കുന്നത്.

ബോളിവുഡ് സൂപ്പർ നായിക ദീപിക പദുക്കോണിനെയാണ് ഇതിനായി ആദ്യം പരിഗണിച്ചത്. എന്നാൽ അവർ സംസ്ഥാന സർക്കാരിന്റെ ബജറ്റിന് അപ്പുറമായിരുന്നു. അഭിനേതാക്കളായ രശ്‌മിക മന്ദാന, ശ്രീലീല, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി എന്നിവരെയും സർക്കാർ പരിഗണിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+