Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സില്‍ വെച്ച് സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നടന്‍, ഒപ്പം ചിരിച്ച് കമല്‍ഹാസന്‍, വിവാദം!!

ചെന്നൈ: റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ തമിഴ് നടന്‍ ശരവണന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ വിവാദം കത്തുന്നു. വിഷയത്തില്‍ സൂപ്പര്‍ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും കുരുങ്ങിയിരിക്കുകയാണ്. ബസ്സില്‍ വെച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടെന്നും, മോശമായ രീതിയില്‍ സ്പര്‍ശിക്കാറുമുണ്ടെന്നാണ് ശരവണ്‍ വെളിപ്പെടുത്തിയത്. ഇതിനൊപ്പം നിന്ന് കമല്‍ ഹാസന്‍ ചിരിക്കുന്നതാണ് ഇപ്പോള്‍ വിവാദ കൊടുങ്കാറ്റായിരിക്കുന്നത്. രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ പെരുമാറുന്നത് ഏറ്റവും തരംതാണ നടപടിയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

1

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ മീരാ മിഥുന്‍, ചേരന്‍ എന്നിവര്‍ തമ്മില്‍ നടന്ന വാക്‌പോരില്‍ കമല്‍ഹാസന്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം ബസ്സില്‍ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചു. തിരക്കേറിയ ബസ്സില്‍ യാത്ര ചെയ്യുന്നത് വലിയ പ്രശ്‌നമാണെന്ന് കമല്‍ പറഞ്ഞു. ചിലര്‍ വേഗം ഓഫീസിലെത്താന്‍ വേണ്ടി ഓടുന്നുണ്ടാവും. ചിലര്‍ സ്ത്രീകളെ മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ വേണ്ടി ബസ്സില്‍ കയറുന്നുണ്ടാവാമെന്നും കമല്‍ പറഞ്ഞു.

ഇതിനിടയിലാണ് ശരവണന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. താനും അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്റെ മറുപടി. ശരവണന്‍ അത്തരക്കാരെ തല്ലിയിട്ടുണ്ടാവുമെന്ന് ഇതിനിടയില്‍ കമല്‍ പറഞ്ഞു. എന്നാല്‍ അതല്ല സംഭവിച്ചതെന്ന് ശരവണന്‍ പറയുന്നു. താന്‍ ബസ്സില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കാറുണ്ട്. അവരെ സമ്മതം കൂടാതെ സ്പര്‍ശിക്കാറും പീഡിപ്പിക്കാറുമുണ്ടെന്നും ശരവണ്‍ പറയുന്നു. കോളേജ് കാലത്താണ് ഇത് സംഭവിച്ചതെന്നും ഇയാള്‍ പറയുന്നു.

അതേസമയം അവതാരകനായ കമല്‍ ശരവണന്റെ പ്രസ്താവനയില്‍ ചിരിക്കുന്നതും ഇതിന് പിന്നാലെ കാണാം. ഇതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാണികള്‍ ഇതിന് പിന്നാലെ കൈയ്യടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ തമാശ നിറഞ്ഞ ചിരിയാണ് അതെന്നായിരുന്നു കമലിന്റെ വക്താവിന്റെ ന്യായീകരണം. ശരവണന്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ മോശമാണെന്നും, എന്നാല്‍ കമല്‍ ഹാസനെ പോലുള്ള വലിയൊരു നടന്‍ അതിനെ ചിരിച്ച് തള്ളിയത് വളരെയേറെ മോശമായ കാര്യമാണെന്നും ഗായിക ചിന്‍മയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+