• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിശാലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു; ആക്ഷന്‍ രംഗങ്ങള്‍ക്കിടെ, പ്രാര്‍ത്ഥനയില്‍ ആരാധകര്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിശാലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

1

ഇതിന് മുമ്പ് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിനിടെ വിശാലിന് പരിക്കേറ്റിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആരാധകര്‍ നിരാശയിലാണ്. താരം സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ലാത്തിയുടെ ക്ലൈമാക്‌സ് ഭാഗത്തിനായി ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റിരുന്നു.

2

പരിക്ക് ഭേദമാകാന്‍ കേരളത്തിലെ പെരിങ്ങോടുള്ള ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ ഏതാനും ആഴ്ചകള്‍ ചികിത്സ നടത്തിയിരുന്നു.വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി ഒരു ബിഗ് ബജറ്റ് പാന്‍ ഇന്ത്യ പ്രൊജക്റ്റ് ആണെന്ന് പറയപ്പെടുന്നു. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എസ് ജെ സൂര്യയെ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

3

രജനികാന്ത് നായകനായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ബാഷയില്‍ അന്തരിച്ച നടന്‍ രഘുവരന്‍ അവതരിപ്പിച്ച മാര്‍ക്ക് ആന്റണി എന്ന ജനപ്രിയ കഥാപാത്രത്തിന്റെ പേരിലാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജനുവരിയില്‍, നിര്‍മ്മാതാക്കള്‍ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു, അതില്‍ അസ്ഥികൂടങ്ങള്‍ക്ക് മുകളില്‍ ഒരു വെടിയുണ്ടയുമായി നില്‍ക്കുന്ന ഒരാളുടെ രേഖാചിത്രം ഉണ്ടായിരുന്നു. വിശാലും ആര്യയും അഭിനയിച്ച 'എനിമി' നിര്‍മ്മിച്ച എസ് വിനോദ് കുമാറിന്റെ മിനി സ്റ്റുഡിയോയാണ് മാര്‍ക്ക് ആന്റണി നിര്‍മ്മിക്കുന്നത്.

4

അതേസമയം, ലാത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ, വില്ലന്‍ കഥാപാത്രമായി അഭിനയിക്കുന്ന മലയാളി താരം ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള്‍ ഭിത്തിയോട് ചേര്‍ന്ന് ഇടിക്കുകയായിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ വൈദ്യ സഹായം നല്‍കാന്‍ ഫിസിയോ തെറാപ്പിസ്റ്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം നേടിയിരുന്നു.

5

സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ വലയ സാഹസങ്ങള്‍ കാണിക്കുന്ന താരങ്ങളില്‍ ഒരാളാണ് വിശാല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഡ്യൂപ്പുകളെ ഉപയോഗിക്കാറില്ല. ഇത് സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കാരണമാണ്. എന്നാല്‍ അദ്ദേത്തിന് പരിക്കേല്‍ക്കുന്നത് ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തയായിരിക്കുകയാണ്. അന്ന് പരിക്കേല്‍ക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടി; രക്ഷപ്പെട്ടു... നടിയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടി; രക്ഷപ്പെട്ടു... നടിയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

  'ഇവന്മാർക്ക് പ്രാന്താണ്..! പരസ്യം ഇഷ്ടപ്പെട്ടില്ലേ, കമ്മികൾ കേസുകൊടുക്കട്ടെ'; പിന്തുണച്ച് കോൺഗ്രസ്'ഇവന്മാർക്ക് പ്രാന്താണ്..! പരസ്യം ഇഷ്ടപ്പെട്ടില്ലേ, കമ്മികൾ കേസുകൊടുക്കട്ടെ'; പിന്തുണച്ച് കോൺഗ്രസ്

  English summary
  Tamil actor Vishal hurt during the action sequence shooting of film Mark Antony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X