കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തമിഴ് ഭാഷ അനശ്വരവും തമിഴ് സംസ്കാരം ആഗോളവുമാണ്'; തമിഴ്നാടിനെ പുകഴ്ത്തി മോദി

Google Oneindia Malayalam News

ചെന്നൈ; തമിഴ് ഭാഷ അനുഗ്രഹീതവും തമിഴ് സംസ്കാരം ആഗോളവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ജനകീയമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെന്നൈയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

Narendra Modi

ചെന്നൈ മുതൽ കാനഡ വരെയും മധുര മുതൽ മലേഷ്യ വരെയും നാമക്കൽ മുതൽ ന്യൂയോർക്ക് വരെയും സേലം മുതൽ ദക്ഷിണാഫ്രിക്ക വരെയും പൊങ്കലും പുത്തണ്ട് ആഘോഷങ്ങളും വളരെ ആവേശത്തോടെയാണ് അടയാളപ്പെടുത്തുന്നത്, തമിഴരുടെ ഭാഷയും സംസ്കാരവും ജനകീയമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്, മോദി പറഞ്ഞു.

ഹിന്ദി ഭാഷ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും അതിനെതിരെ ശക്തമായ പ്രതിഷേധവും തമിഴ്നാട്ടിൽ ശക്തമായിരുന്നു. ഹിന്ദി ഭാഷ എല്ലാവരും അറിഞ്ഞിരിക്കണമെന്നും രണ്ട് സംസ്ഥാനങ്ങളിലെ ആളുകൾ തമ്മിൽ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരേയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ നാനാത്വത്തിൽ ഏകത്വമാണെന്ന് ഇന്ത്യയുടെ ശക്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്നെ അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി അമിത് ഷായുടെ വാദങ്ങൾ തള്ളി രംഗത്തെത്തിയിരുന്നു. ചെന്നൈയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമായിരുന്നു മോദി പറഞ്ഞത്. 'ഭാഷാടിസ്ഥാനത്തിൽ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെ്. ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്',എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

'തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെ';അതിജീവിത'തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെ';അതിജീവിത

അതിനിടെ ഇന്ന് ചെന്നൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ തമിഴിനെ ഹിന്ദിയെ പോലെ ഔദ്യോഗിക ഭാഷയാക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്നും തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയാക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഞങ്ങൾ നീറ്റ് പരീക്ഷയെ എതിർക്കുകയും നിയമസഭയിൽ ബിൽ പാസാക്കുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിന് ഇളവ് നൽകണമെന്ന് ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു, സ്റ്റാലിൻ പറഞ്ഞു.

'ഭാവന, ദൊണ്ണ ബിരിയാണി ഇഷ്ടപ്പെട്ടോ?' കൂട്ടുകാർക്കൊപ്പം അടിച്ച് പൊളിച്ച് നടി..വൈ

English summary
'Tamil language is blessed and its culture is global'; Modi praises Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X